യുകെ വിടുന്ന വ്യവസായികളുടെ അടുത്ത ലക്ഷ്യം ജർമനി

08:28 PM Feb 17, 2017 | Deepika.com
ലണ്ടൻ: ബ്രെക്സിറ്റിന്‍റെ പശ്ചാത്തലത്തിൽ യുകെയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്ന വ്യവസായികളിൽ ഭൂരിപക്ഷവും ചുവടുമാറ്റുന്നത് ജർമനിയിലേക്ക് എന്നു സൂചന.

യുകെയിൽനിന്നു മടങ്ങാൻ തീരുമാനിച്ച കന്പനികളിൽ 54 ശതമാനവും ജർമനിയെ പുതിയ ആസ്ഥാനമാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞു. ചിലരാകട്ടെ, യൂറോപ്പിലെ പ്രവർത്തനം തന്നെ അവസാനിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

ജർമനി കഴിഞ്ഞാൽ അവരുടെ അടുത്ത ലക്ഷ്യം നെതർലൻഡ്സാണ്. 33 ശതമാനം പേരാണ് ഇവിടെ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ബ്രെക്സിറ്റിനു ശേഷം യൂറോപ്പിൽ പ്രവർത്തനം ശക്തമാക്കാൻ ആഗ്രഹിക്കുന്നത് ആകെ കന്പനികളിൽ 56 ശതമാനം മാത്രം. ഇതിൽ തന്നെ 21 ശതമാനമാണ് പ്രവർത്തനങ്ങൾ കാര്യമായി വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ