+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശക്തമായ പൊടിക്കാറ്റിൽ യുഎഇയിൽ ജനജീവിതം താറുമാറായി

അബുദാബി: വെള്ളിയാഴ്ചയുണ്ടായ ശക്തമായ പൊടിക്കാറ്റിലും മണൽകാറ്റിലും പെട്ട് യുഎഇയിലെ ജനജീവിതം താറുമാറായി. രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ പ്രത്യേകിച്ച് ഷാർജ, റാസൽ ഖൈമ എന്നിവിടങ്ങളിൽ ശക്തമായ മഴയും ഉണ്ടായി. ഇ
ശക്തമായ പൊടിക്കാറ്റിൽ യുഎഇയിൽ ജനജീവിതം താറുമാറായി
അബുദാബി: വെള്ളിയാഴ്ചയുണ്ടായ ശക്തമായ പൊടിക്കാറ്റിലും മണൽകാറ്റിലും പെട്ട് യുഎഇയിലെ ജനജീവിതം താറുമാറായി. രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ പ്രത്യേകിച്ച് ഷാർജ, റാസൽ ഖൈമ എന്നിവിടങ്ങളിൽ ശക്തമായ മഴയും ഉണ്ടായി. ഇതേതുടർന്ന് വാഹനഗതാഗതവും താറുമാറായി.

പൊടിക്കാറ്റിനെതുടർന്ന് അന്തരീക്ഷത്തിൽ പൊടിപടലം നിറഞ്ഞതിനാൽ വീടിനു വെളിയിലിറങ്ങുന്നവർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണമെന്ന് അധികൃതർ ഉപദേശിച്ചു. അന്തരീക്ഷത്തിൽ പൊടിനിറഞ്ഞതിനാൽ റോഡുകളിൽ ദൂരക്കാഴ്ച ആയിരം മീറ്ററായി കുറഞ്ഞിട്ടുണ്ട്. ഇതേതുടർന്ന് ഡ്രൈവർമാർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

ഇതിനിടെ കനത്തപൊടിപടലങ്ങളെതുടർന്ന് അപകടങ്ങളും റിപ്പോർട്ട് ചെയ്തുതുടങ്ങി. വെള്ളിയാഴ്ച രാവിലെ അൽ മജാസിൽ രണ്ടു കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.