+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചു

കുവൈത്ത് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ ഭാരവാഹികൾ ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചു. ഇന്ത്യൻ പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ, പ്രത്യേകിച്ച് അബാസിയയിൽ ഇന്ത്യക്കാർക്കുനേരെ നടന്നുവരുന്ന അക്രമങ
കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചു
കുവൈത്ത് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ ഭാരവാഹികൾ ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചു. ഇന്ത്യൻ പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ, പ്രത്യേകിച്ച് അബാസിയയിൽ ഇന്ത്യക്കാർക്കുനേരെ നടന്നുവരുന്ന അക്രമങ്ങൾ തുടങ്ങി വിവിധ പ്രശ്നങ്ങൾ ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതിയുമായി ചർച്ച ചെയ്തു. അസോസിയേഷന്‍റെ വാർഷികാഘോഷമായ "കോട്ടയം ഫെസ്റ്റ് 2017’ൽ പങ്കെടുക്കാനുള്ള ക്ഷണം അംബാസഡർ സ്വീകരിച്ചു.

പ്രസിഡന്‍റ് അനൂപ് സോമൻ, ജനറൽ സെക്രട്ടറി ജോർജ് കാലായിൽ, രക്ഷാധികാരി സിബിച്ചൻ മാളിയേക്കൽ, വൈസ് പ്രസിഡന്‍റ് സി.എസ്. ബത്തർ, പ്രോഗ്രാം കോഓർഡിനേറ്റർ അനീഷ് നായർ, ജോയിന്‍റ് സെക്രട്ടറി ഡിബിൻ പ്രസാദ്, ജോയിന്‍റ് ട്രഷറർ ആർ.ജി. ശ്രീകുമാർ, സുവനീർ കണ്‍വീനർ ജിജോ കുര്യൻ, ഏരിയ കോഓർഡിനേറ്റർമാരായ രതീഷ് കുന്പളത്ത്, വിപിൻ നായർ, അനിൽ കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ