+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം.എ. മാത്യു മാർക്ക് അഡ്വൈസറി ബോർഡ് ചെയർമാൻ

ന്യൂയോർക്ക്: മലയാളി അസോസിയേഷൻ ഓഫ് റോക്ലാന്‍റ് കൗണ്ടിയുടെ (മാർക്ക്) അഡ്വൈസറി ബോർഡ് ചെയർമാനായി എം.എ. മാത്യു (ബാവച്ചൻ) ഐക്യകണ്ഠേന തെരഞ്ഞെടുത്തു.സാംസ്കാരിക സാമുദായിക സാമൂഹ്യ രംഗങ്ങളിൽ നിരവധി വർഷത്
എം.എ. മാത്യു മാർക്ക് അഡ്വൈസറി ബോർഡ് ചെയർമാൻ
ന്യൂയോർക്ക്: മലയാളി അസോസിയേഷൻ ഓഫ് റോക്ലാന്‍റ് കൗണ്ടിയുടെ (മാർക്ക്) അഡ്വൈസറി ബോർഡ് ചെയർമാനായി എം.എ. മാത്യു (ബാവച്ചൻ) ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

സാംസ്കാരിക സാമുദായിക സാമൂഹ്യ രംഗങ്ങളിൽ നിരവധി വർഷത്തെ പ്രവർത്തന പരിചയമുള്ള ബാവച്ചൻ, വിവിധ മലയാളി സംഘടനകളിൽ പ്രസിഡന്‍റ്, സെക്രട്ടറി, ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നല്ല ഒരു കലാകാരനുംകൂടിയാണ്.

ഫെബ്രുവരി 14ന് കോങ്കേഴ്സിലുള്ള സഫ്റോണ്‍ ഇന്ത്യൻ റസ്റ്ററന്‍റിൽ നടന്ന യോഗത്തിൽ അഡ്വൈസറി ബോർഡ് അംഗങ്ങളായ ജേക്കബ് ചൂരവടി, ജോസ് അക്കക്കാട്ട്, ജി.കെ. നായർ, തോമസ് അലക്സ് എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം