+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്‍റർ മദ്രസ ഖുർആൻ മൽസരം: അൽ മദ്രസത്തുൽ ഇസ് ലാമിയ ഫഹാഹീൽ ച്യന്പൻമാർ

കുവൈത്ത്: കേരള ഇസ് ലാമിക് ഗ്രൂപ്പ്, വിദ്യാഭ്യാസ വകുപ്പിനു കീഴിൽ നടത്തി വരുന്ന അൽ മദ്രസത്തുൽ ഇസ് ലാമിയ കുവൈത്ത് ഇന്‍റർ മദ്രസ ഖുർആൻ മൽസരവും കുവൈത്തിലെ വിദേശ സ്കൂൾകൾക്കുവേണ്ടി ദി ഇംഗ്ലീഷ് മദ്രസ ഫോർ ഇസ്
ഇന്‍റർ മദ്രസ ഖുർആൻ മൽസരം: അൽ മദ്രസത്തുൽ ഇസ് ലാമിയ ഫഹാഹീൽ ച്യന്പൻമാർ
കുവൈത്ത്: കേരള ഇസ് ലാമിക് ഗ്രൂപ്പ്, വിദ്യാഭ്യാസ വകുപ്പിനു കീഴിൽ നടത്തി വരുന്ന അൽ മദ്രസത്തുൽ ഇസ് ലാമിയ കുവൈത്ത് ഇന്‍റർ മദ്രസ ഖുർആൻ മൽസരവും കുവൈത്തിലെ വിദേശ സ്കൂൾകൾക്കുവേണ്ടി ദി ഇംഗ്ലീഷ് മദ്രസ ഫോർ ഇസ് ലാമിക് സ്റ്റഡിസ് ഇന്‍റർ സ്കൂൾ ഖുർആൻ മൽസരവും സംഘടിപ്പിച്ചു.

കുവൈത്ത് ഒൗഖാഫ് മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ സാൽമിയ അൽ നജാത്ത് ബോയ്സ് സ്കൂളിൽ നടന്ന പരിപാടി കെ ഐജി പ്രസിഡന്‍റ് ഫൈസൽ മഞ്ചേരി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ.എ. സുബൈർ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഒൗഖാഫ് മന്ത്രാലയം പ്രതിനിധി മുഹമ്മദലി, കെ ഐജി ജനറൽ സെക്രട്ടറി പി.ടി. ശരീഫ്, ഫിറോസ് ഹമീദ് എന്നിവർ പ്രസംഗിച്ചു.

ഒന്പതു വേദികളിലായി നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്ത ഇന്‍റർ മദ്രസ ഖുർആൻ മൽസരത്തിൽ 89 പോയിന്‍റുകൾ നേടി അൽ മദ്രസത്തുൽ ഇസ് ലാമിയ ഫഹാഹീൽ ച്യന്പൻമാരായി. 70 പോയിന്‍റുകൾ നേടിയ അൽ മദ്രസത്തുൽ ഇസ് ലാമിയ അബാസിയ റണ്ണർ അപ്പ് ട്രോഫി കരസ്ഥമാക്കി.

വിവിധ ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ മാറ്റുരച്ച ഖുർആൻ ഹിഫ്സ്, ഖുർആൻ പാരായണം, മൾട്ടിമീഡിയ ഖുർആൻ ക്വിസ് എന്നീ മത്സരങ്ങളാണ് നടന്നത്. ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സമീർ മുഹമ്മദ് അവതരിപ്പിച്ച മൾട്ടിമീഡിയ ഖുർആൻ ക്വിസ് കാണികൾക്ക് ആവേശം പകർന്നു. ക്വിസ് മൽസരത്തിൽ അൽ മദ്രസത്തുൽ ഇസ് ലാമിയ സാൽമിയ ഒന്നാം സ്ഥാനവും ദി ഇംഗ്ലീഷ് മദ്രസ ഫോർ ഇസ് ലാമിക് സ്റ്റഡീസ് ഖൈതാൻ രണ്ടാ സ്ഥാനവും അൽ മദ്രസത്തുൽ ഇസ് ലാമിയ ഫർവാനിയ മുന്നാം സ്ഥാനവും കരസ്ഥമാക്കി.

ഏഴു വേദികളിലായി നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്ത ഇന്‍റർ സ്കൂൾ ഖുർആൻ മൽസരത്തിൽ 24 പോയിന്‍റുകൾ വീതം നേടി ഇന്ത്യൻ പബ്ലിക്ക് സ്കൂൾ സാൽമിയയും പാക്കിസ്ഥാൻ ഇന്‍റർനാഷണൽ സ്കൂൾ ഖൈതാനും സംയുത്ത ജേതാക്കളായി. 22 പോയിന്‍റുകൾ നേടിയ ഖൈതാൻ കമ്യൂണിറ്റി സ്കൂൾ, റണ്ണർ അപ്പ് ട്രോഫി കരസ്ഥമാക്കി.

വിവിധ കാറ്റഗറിയിൽ ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും വെവേറെ മാറ്റുരച്ച മൽസരത്തിൽ ഖുർആൻ ഹിഫ്സ്, ഖുർആൻ പാരായണം എന്നീ മത്സരങ്ങളാണ് നടന്നത്. വിവിധ ദേശക്കാരായ ജഡ്ജസ്മാർ മൽസര വിധിനിർണയം നടത്തി. വിജയികൾക്ക് കെ ഐജി പ്രസിഡന്‍റ് ഫൈനൽ മഞ്ചേരി, വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ.എ. സുബൈർ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.

പ്രോഗ്രാം കണ്‍വീനർ സി.പി. നൈസാം പരിപാടികൾക്ക് മേൽനോട്ടം വഹിച്ചു. അബ്ദുറസാഖ് നദുവി (ജഡ്ജസ്), അഫ്സൽ ബാബു (വോളന്‍റിയർ), ഫസലുൽ ഹഖ് (ഡോക്യുമെന്‍റേഷൻ), റിഷ്ദിൻ അമീർ (ഐടി), പി.ടി. ഷാഫി (സമ്മാനം) എന്നിവർ വിവിധ വകുപ്പുകൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ