+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോഴിക്കോട് ഫെസ്റ്റ് മാർച്ച് മൂന്നിന്

കുവൈത്ത്: കോഴിക്കോട് ജില്ലാ അസോസിയേഷ കുവൈറ്റിന്‍റെ ഏഴാം വാർഷികം മാർച്ച് മൂന്നിന് അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ അരങ്ങേറും. "കോഴിക്കോട് ഫെസ്റ്റ് 2017' എന്ന പേരിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ
കോഴിക്കോട് ഫെസ്റ്റ് മാർച്ച് മൂന്നിന്
കുവൈത്ത്: കോഴിക്കോട് ജില്ലാ അസോസിയേഷ കുവൈറ്റിന്‍റെ ഏഴാം വാർഷികം മാർച്ച് മൂന്നിന് അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ അരങ്ങേറും. "കോഴിക്കോട് ഫെസ്റ്റ് 2017' എന്ന പേരിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ വൈകുന്നേരം അഞ്ചു മുതൽ രാത്രി 10 വരെ നീണ്ടു നിൽക്കും. ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയിൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കോഴിക്കോട് ജില്ലാ അസോസിയേഷൻ ഏർപ്പെടുത്തിയ ഗിരീഷ് പുത്തഞ്ചേരിയുടെ പേരിലുള്ള പുരസ്കാരം മലയാളത്തിലെ പ്രശസ്ത യുവ കവി പവിത്രൻ തീക്കുനിക്കു സമ്മാനിക്കും. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ പുസ്തകമായ ന്ധകടൽച്ചിറകുള്ള പ്രണയ തുന്പികൾ’ വേദിയിൽ പ്രകാശനം ചെയ്യും.

തുടർന്നു പ്രശസ്ത പിന്നണി ഗായകൻ കെ.കെ. നിഷാദും പ്രശസ്ത മാപ്പിളപാട്ട് ഗായിക രഹ്നയും നേതൃത്വം നൽകുന്ന ഗാനമേളയും നടനും മിമിക്രി കലാകാരനുമായ നിർമൽ പാലാഴിയും സംഘവും അവതരിപ്പിക്കുന്ന കോമഡി ഷോ, സരിത് സുകുമാരന്‍റെ വയലിനും ആഘോഷ പരിപാടികളുടെ ഭാഗമായിരിക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ