+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഫാക് അന്തർ ജില്ലാ മാസ്റ്റേഴ്സ് ലീഗ് സോക്കറിന് തുടക്കം

കുവൈത്ത്: രണ്ടു മാസം നീളുന്ന കെഫാക് അന്തർ ജില്ലാ മാസ്റ്റേഴ്സ് ലീഗ് സോക്കർ മത്സരങ്ങളിൽ കെഡിഎൻഎ കോഴിക്കോടിനും ഫോക്ക് കണ്ണൂരിനും ഫ്രണ്ട്ലൈൻ മലപ്പുറത്തിനും വിജയം.സുറയിൽ നടന്ന ആദ്യ മത്സരത്തിൽ കാസർഗ
കെഫാക് അന്തർ ജില്ലാ മാസ്റ്റേഴ്സ് ലീഗ് സോക്കറിന് തുടക്കം
കുവൈത്ത്: രണ്ടു മാസം നീളുന്ന കെഫാക് അന്തർ ജില്ലാ മാസ്റ്റേഴ്സ് ലീഗ് സോക്കർ മത്സരങ്ങളിൽ കെഡിഎൻഎ കോഴിക്കോടിനും ഫോക്ക് കണ്ണൂരിനും ഫ്രണ്ട്ലൈൻ മലപ്പുറത്തിനും വിജയം.

സുറയിൽ നടന്ന ആദ്യ മത്സരത്തിൽ കാസർഗോഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് കണ്ണൂർ പരാജയപ്പെടുത്തി. വിജയികൾക്കുവേണ്ടി ഇബ്രാഹിം ഗോൾ നേടി. രണ്ടാം മത്സരത്തിൽ ഫ്രണ്ട്ലൈൻ മലപ്പുറം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ട്രാസ്ക് തൃശൂറിനെ കീഴടക്കി. മലപ്പുറത്തിനുവേണ്ടി മുനീർ ബാബുവും മുഹമ്മദും ഗോളുകൾ നേടിയപ്പോൾ തൃശൂരിനുവേണ്ടി നൗഷാദ് ആശ്വാസ ഗോൾ നേടി. മൂന്നാമത്തെ മത്സരത്തിൽ കോഴിക്കോട് ഏകപക്ഷീയമായ നാല് ഗോളുകൾക്ക് പാലക്കാടിനെ തകർത്തു. ലീഗിലെ ആദ്യ ഹാട്രിക്ക് നേടിയ സഹീറും നിയാസുമാണ് ഗോൾ പട്ടിക പൂർത്തിയാക്കിയത്. അവസാന മത്സരത്തിൽ തിരുവനന്തപുരവും എറണാകുളവും ഓരോ ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞു.

കുവൈത്തിലെ മുഴുവൻ ഫുട്ബാൾ പ്രേമികൾക്കും കുടുംബസമേതം മത്സരങ്ങൾ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കെഫാക് ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: 66619649, 99534500, 99288672.

റിപ്പോർട്ട്: സലിം കോട്ടയിൽ