+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മദ്രസ ഫെസ്റ്റ് സമാപിച്ചു

ജിദ്ദ: ശൈഖുൽ ഇസ് ലാം ഇബ്നു തൈമിയ മദ്രസയുടെ കലാ മത്സരങ്ങൾ ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്‍ററിൽ നടന്നു. ഇന്ത്യൻ ഇസ് ലാഹി സെന്‍റർ സൗദി നാഷണൽ കമ്മിറ്റി കണ്‍വീനർ അബാസ് ചെന്പൻ ഉദ്ഘാടനം ചെയ്തു. പ്രസംഗം, പദ്യ
മദ്രസ ഫെസ്റ്റ് സമാപിച്ചു
ജിദ്ദ: ശൈഖുൽ ഇസ് ലാം ഇബ്നു തൈമിയ മദ്രസയുടെ കലാ മത്സരങ്ങൾ ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്‍ററിൽ നടന്നു. ഇന്ത്യൻ ഇസ് ലാഹി സെന്‍റർ സൗദി നാഷണൽ കമ്മിറ്റി കണ്‍വീനർ അബാസ് ചെന്പൻ ഉദ്ഘാടനം ചെയ്തു.

പ്രസംഗം, പദ്യം, ഇസ് ലാമിക ഗാനം, സമൂഹഗാനം, തജ്വീദ്, ഹിഫ്ൾ, കഥാ രചന തുടങ്ങി വിവിധ മത്സരങ്ങൾ അരങ്ങേറി.

മത്സരത്തിലെ വിജയികൾക്കും കഐൻഎം പൊതുപരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾ, എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവർ, ഖുർആൻ ഹിഫ്ളിൽ മികച്ച വിജയം നേടിയവർ, നൂറു ശതമാനം അറ്റന്‍റൻസുള്ള കുട്ടികൾ എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഷെയ്ഖ് മാലിക്ക് ബിൻ ഹുസൈൻ അൽ നഅമി (സൗദി മത കാര്യ വകുപ്പ്) , ഷെയ്ഖ് സ്വാലിഹ് ബിൻ ഗാനിം, ഇഖ്ബാൽ പൊക്കുന്ന് (ഇന്ത്യൻ എംബസി സ്കൂൾ ചെയർമാൻ), മായിൻകുട്ടി (പ്രസിഡന്‍റ്മീഡിയ ഫോറം), നൂർ മുഹമ്മദ് (എയർ ഇന്ത്യ മാനേജർ), കെ.എം. മുഹമ്മദ് (കാലിക്കട്ട് യൂണിവേഴ്സിറ്റി അറബിക് വിഭാഗം മുൻ തലവൻ), പി.എം.എ. ജലീൽ, സി.കെ. ഷാകിർ, ടി.എം.എ. റൗഫ്, ബഷീർ തൊട്ടിയൻ, സുൽഫീക്കർ ഒതായി, സലാഹ് കാരാടൻ, മുഹമ്മദലി ചുണ്ടക്കാടൻ, ഷമീർ സ്വലാഹി തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു. ശിഹാബ് സലഫി, സമീർ സലഫി, സൈഫു, ആമിനു, ഷമീമ തുടങ്ങിയ മദ്രസ അധ്യാപകരും ഇസ് ലാഹി സെന്‍ററിലെ മുഴുവൻ ഭാരവാഹികളും വോളന്‍റിയർമാരും പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ