+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ സോഷ്യൽ ക്ലബിന് പുതിയ നേതൃത്വം

മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന് പുതിയ നേതൃത്വം. ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ഒബ്സർവർ സജി ഏബ്രഹാം പുതിയ കമ്മിറ്റിയെ പ
ഇന്ത്യൻ  സോഷ്യൽ ക്ലബിന് പുതിയ നേതൃത്വം
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന് പുതിയ നേതൃത്വം. ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ഒബ്സർവർ സജി ഏബ്രഹാം പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ സാമൂഹ്യ ക്ഷേമ വിഭാഗം സെക്രട്ടറി പി.എം. ജാബിർ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി.

പുതിയ ഭാരവാഹികളായി കെ. രതീശൻ (കണ്‍വീനർ), ഡി. പ്രസാദ് (കോകണ്‍വീനർ), കെ. ബാബുരാജ് (ട്രഷറർ), അശ്വതി സിജോയ് (സാമൂഹ്യക്ഷേമം, ശാസ്ത്ര സാങ്കേതികം), പ്രജിഷ നിശാന്ത് (വനിതാ വേദി), ജയഗിരീഷ് (ബാല വേദിസംഘം), പ്രദീപ് വെട്ടത്ത് (കായികം, മാധ്യമം), പി. സുധി (യുവജനം, സാഹിത്യം), സജേഷ് കുമാർ (കല) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സേവ്യർ കാവാലം