+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒഎൻവി കുറുപ്പിന് കാവ്യാഞ്ജലി

അൽകോബാർ: മലയാളഭാഷയ്ക്ക് കാവ്യഭംഗിയുടെ ഉടയാട ചാർത്തിയ അനുഗൃഹീതകവിയും ജ്ഞാനപീഠം അവാർഡ് ജേതാവുമായിരുന്ന ഒഎൻവി കുറുപ്പിന്‍റെ ചരമവാർഷികത്തോടനുബന്ധിച്ച് നവയുഗം സാംസ്കാരികവേദി വായനവേദിയുടെ അൽകോബാർ മേഖലഘ
ഒഎൻവി കുറുപ്പിന് കാവ്യാഞ്ജലി
അൽകോബാർ: മലയാളഭാഷയ്ക്ക് കാവ്യഭംഗിയുടെ ഉടയാട ചാർത്തിയ അനുഗൃഹീതകവിയും ജ്ഞാനപീഠം അവാർഡ് ജേതാവുമായിരുന്ന ഒഎൻവി കുറുപ്പിന്‍റെ ചരമവാർഷികത്തോടനുബന്ധിച്ച് നവയുഗം സാംസ്കാരികവേദി വായനവേദിയുടെ അൽകോബാർ മേഖലഘടകം, മഹാകവിക്ക് കാവ്യാഞ്ജലി അർപ്പിക്കാനായി അനുസ്മരണം സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 17ന് (വെള്ളി) വൈകുന്നേരം ആറിന് അൽകോബാർ റഹ്മാനിയയിൽ ഉള്ള റഫ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഒഎൻവി അനുസ്മരണത്തിൽ കിഴക്കൻ പ്രവിശ്യയിലെ സാഹിത്യസാംസ്കാരികരംഗത്തെ പ്രമുഖർ പങ്കെടുക്കും. പ്രമുഖമാധ്യമപ്രവർത്തകൻ സാജിത്ത് ആറാട്ടുപുഴ അനുസ്മരണ പ്രഭാഷണം നടത്തും. സൗദിയിലെ പ്രമുഖ സാഹിത്യപ്രവർത്തകർ പ്രിയകവിക്ക് കാവ്യാഞ്ജലിയായി കവിതകൾ അവതരിപ്പിക്കും. ഒഎൻവി കവിതകളുടെ ആലാപനം, നവയുഗം വായനവേദി ലൈബ്രറിയുടെ പുസ്തകപ്രദർശനം എന്നിവ ചടങ്ങിനോടനുബന്ധിച്ചു നടക്കും.

ചടങ്ങിലേക്ക് എല്ലാ സാഹിത്യസ്നേഹികളെയും പ്രവാസികളെയും കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി നവയുഗം വായനവേദി അൽകോബാർ മേഖല കണ്‍വീനർ മാധവ് കെ.വാസുദേവ് അറിയിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം