ഹിറ്റ്ലറെ തിരിച്ചു വിളിക്കുന്ന ഫോട്ടോ: എഎഫ്ഡി വീണ്ടും വിവാദത്തിൽ

08:50 PM Feb 15, 2017 | Deepika.com
ബെർലിൻ: ജർമൻ സ്വേഛാധിപതി അഡോൾഫ് ഹിറ്റ്ലർ തിരിച്ചു വരണമെന്നു സന്ദേശമെഴുതിയ ഫോട്ടോ പ്രചരിപിച്ച തീവ്ര വലതുപക്ഷ പാർട്ടി എഎഫ്ഡി വീണ്ടും വിവാദത്തിലായി.

പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ന്യൂറംബർഗ് ഏരിയയിലെ എഎഫ്ഡി സ്ഥാനാർഥിയായിരുന്ന എലീന റൂണ്‍ ആണ് ഹിറ്റ്ലറുടെ ചിത്രം പ്രചരിപ്പിച്ചത്. 1945 മുതൽ അങ്ങയെ കാണാനില്ല, ദയവായി ബന്ധപ്പെടുക, ജർമനിക്ക് അങ്ങയെ ആവശ്യമാണ്, ജർമൻ ജനതയ്ക്ക് ആവശ്യമാണ്... എന്നിങ്ങനെയാണ് ഇതിൽ എഴുതിയിരുന്ന സന്ദേശം.

വിവിധ ചാറ്റ് ഗ്രൂപ്പുകളിലും എലീന സമാന സന്ദേശം പ്രചരിപ്പിച്ചിരുന്നു. ഇസ് ലാമിസ്റ്റുകൾ ... ഓ, അവരുടെ കാര്യം ഞാൻ മറന്നു... എന്നാണ് ഇതിൽ ഹിറ്റ്ലർ പറയുന്നതായി രേഖപ്പെടുത്തിയിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ