+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒറോവിൽ ഡാം: ജനങ്ങൾക്ക് വീടുകളിലേക്കു മടങ്ങാൻ നിർദേശം

വാഷിംഗ്ടണ്‍ ഡിസി: വടക്കൻ കലിഫോർണിയയിലെ ഒറോവിൽ അണക്കെട്ടിനു തകരാർ കണ്ടെത്തിയതിനെ തുടർന്ന് പരിസരപ്രദേശത്തു നിന്ന് ഒഴിപ്പിച്ചവർക്ക് വീടുകളിലേക്കു മടങ്ങാൻ നിർദേശം. എന്നാൽ ജനങ്ങൾ ജാഗരൂകരായിരിക്കണമെന്നും
ഒറോവിൽ ഡാം: ജനങ്ങൾക്ക് വീടുകളിലേക്കു മടങ്ങാൻ നിർദേശം
വാഷിംഗ്ടണ്‍ ഡിസി: വടക്കൻ കലിഫോർണിയയിലെ ഒറോവിൽ അണക്കെട്ടിനു തകരാർ കണ്ടെത്തിയതിനെ തുടർന്ന് പരിസരപ്രദേശത്തു നിന്ന് ഒഴിപ്പിച്ചവർക്ക് വീടുകളിലേക്കു മടങ്ങാൻ നിർദേശം. എന്നാൽ ജനങ്ങൾ ജാഗരൂകരായിരിക്കണമെന്നും ബ്യുട്ടെ പ്രവിശ്യ അധികൃതർ അറിയിച്ചു.

സ്പിൽവേയിലൂടെ വെള്ളം ഒഴുക്കാനാരംഭിച്ചതിനെ തുടർന്ന് ഡാമിലെ ജലനിരപ്പ് കുറഞ്ഞതായും അധികൃതർ അറിയിച്ചു. തകരാർ കണ്ടെത്തിയതിനെ തുടർന്ന് പരിസര പ്രദേശങ്ങളിൽനിന്നായി 180,000 ജനങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. അമേരിക്കയിലെ ഏറ്റവും ഉയരമുള്ള ഡാമാണിത്. 1962നും 1968നും ഇടയിൽ നിർമിക്കപ്പെട്ട ഡാമിന് 770 അടി ഉയരമുണ്ട്.