സന്ദർലാൻഡ് സീറോ മലബാർ കമ്യൂണിറ്റിയുടെ ഇടവക ദിനം 18ന്

05:11 PM Feb 15, 2017 | Deepika.com
സന്ദർലാൻഡ്: സീറോ മലബാർ കാത്തലിക് കമ്യൂണിറ്റി ദശാബ്ദി ആഘോഷങ്ങൾക്ക് ഫെബ്രുവരി 18ന് (ശനി) തുടക്കം കുറിക്കും. സെന്‍റ് ജോസഫ്സ് ദേവാലയത്തിൽ നടക്കുന്ന വിശുദ്ധ കുർബാനക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ് മാർ ജോസഫ് സ്രാന്പിക്കൽ മുഖ്യകാർമികത്വം വഹിക്കും. നിരവധി വൈദികർ സഹകാർമികരായിരിക്കും. തുടർന്നു കമ്യൂണിറ്റിയിലെ ഫാമിലി യൂണിറ്റുകളുടെ ബൈബിൾ ക്വിസ് മത്സരം അരങ്ങേറും. കുട്ടികൾക്കും മുതിർന്നവർക്കും വെവ്വേറെ നടക്കുന്ന മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ട്രോഫിയും സമ്മാനങ്ങളും നൽകും.

ചടങ്ങിൽ പത്താം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന വിവിധ പരിപാടികൾക്ക് മാർ സ്രാന്പിക്കൽ തുടക്കം കുറിക്കും. ഒക്ടോബറിൽ സെന്‍റ് അൽഫോൻസ തിരുനാളിനോടനുബന്ധിച്ചു നടക്കുന്ന സമാപന ആഘോഷങ്ങളിൽ ദശാബ്ദി സുവനീർ പ്രസിദ്ധികരിക്കും. ചടങ്ങുകളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ വികാരി ഫാ. സജി തോട്ടത്തിൽ അറിയിച്ചു.

പള്ളിയുടെ വിലാസം: സെന്‍റ് ജോസഫ്സ് ചർച്ച്, സന്ദർലാൻഡ് : SR4 6HP

റിപ്പോർട്ട്: മാത്യു ജോസഫ്