+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രഫ. ഡോ. ജോണ്‍ വി. മാത്യു നിര്യാതനായി

ഡാളസ്: കോട്ടയം മണലൂർ വെന്പഴത്തറയിൽ പ്രഫ. ഡോ. ജോണ്‍ വി. മാത്യു (87) ഡാളസിൽ നിര്യാതനായി. സംസ്കാരം ഫെബ്രുവരി 17ന് (വെള്ളി) രണ്ടിന് കോപ്പൽ റോളിംഗ് ഓക്സ് ഹോമിൽ (1400 W Frankford Rd, Carrolton, Tx 750
പ്രഫ. ഡോ. ജോണ്‍ വി. മാത്യു നിര്യാതനായി
ഡാളസ്: കോട്ടയം മണലൂർ വെന്പഴത്തറയിൽ പ്രഫ. ഡോ. ജോണ്‍ വി. മാത്യു (87) ഡാളസിൽ നിര്യാതനായി. സംസ്കാരം ഫെബ്രുവരി 17ന് (വെള്ളി) രണ്ടിന് കോപ്പൽ റോളിംഗ് ഓക്സ് ഹോമിൽ (1400 W Frankford Rd, Carrolton, Tx 75007) നടക്കും.

ഭാര്യ: സാറ കോട്ടയം ചിലന്പാട്ട് കുടുംബാംഗം. മക്കൾ: റീന (ന്യൂയോർക്ക്), സുനിൽ (ഒക് ലഹോമ), റോഷൻ (ഡാളസ്), ആൻ (വാഷിംഗ്ടണ്‍ ഡിസി). മരുമക്കൾ: ഡോ. മോഹൻ ഏബ്രഹാം, ലൂയിസ്, ശോഭ. കൊച്ചുമക്കൾ: ജയ്സണ്‍, ജാസ്മിൻ, ജോണ്‍, സാറ, തോമസ്.

പരേതൻ തിരുവല്ല മാർത്തോമ കോളജ്, ആലുവ യുസി കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായും 1971 മുതൽ ടെക്സസിലെ ടാരന്‍റ് കൗണ്ടി കോളജിൽ അധ്യാപകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും നിരവധി സാഹിത്യകൃതികളുടെ രചയിതാവുമായിരുന്നു.

പൊതുദർശനം 16ന് (വ്യാഴം) വൈകുന്നേരം ആറു മുതൽ രാത്രി ഒന്പതു വരെ മാർത്തോമ ചർച്ച് ഓഫ് ഡാളസ് കരോൾട്ടനിൽ (400 Freeport Pkwy, Coppell, Tx 75019) നടക്കും.

റിപ്പോർട്ട്: ഷാജി രാമപുരം