+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രശസ്ത തൊറാസിക് സർജൻ ജീവനൊടുക്കി

ന്യൂയോർക്ക്: പ്രശസ്ത തൊറാസിക് സർജനും മോങ്ങിഫിയോർ മെഡിക്കൽ സെന്‍റർ സർജറി വിഭാഗം മേധാവിയുമായ ഡോ. റോബർട്ട് ആഷ്ടണ്‍ (52) ജോർജ് വാഷിംഗ്ടണ്‍ ബ്രിഡ്ജിൽനിന്നും ചാടി ജീവനൊടുക്കി.ഫെബ്രുവരി 11 നാണ് സ
പ്രശസ്ത തൊറാസിക് സർജൻ ജീവനൊടുക്കി
ന്യൂയോർക്ക്: പ്രശസ്ത തൊറാസിക് സർജനും മോങ്ങിഫിയോർ മെഡിക്കൽ സെന്‍റർ സർജറി വിഭാഗം മേധാവിയുമായ ഡോ. റോബർട്ട് ആഷ്ടണ്‍ (52) ജോർജ് വാഷിംഗ്ടണ്‍ ബ്രിഡ്ജിൽനിന്നും ചാടി ജീവനൊടുക്കി.

ഫെബ്രുവരി 11 നാണ് സംഭവം. വിവാഹമോചനത്തെതുടർന്നുണ്ടായ മാനസിക സമ്മർദ്ദമാകാം ഡോ. റോബർട്ട് ജീവനൊടുക്കാൻ കാരണമായതെന്നു കരുതുന്നു. ഡോ. റോബർട്ടിന്‍റെ മൃതദേഹം പാലിസേഡ്സ് ഇന്‍റർ സ്റ്റേറ്റ് പാർക്ക് ഹസാർഡ് ഡോക്കിൽനിന്നും പിന്നീട് കണ്ടെടുത്തു.

രണ്ടാഴ്ച മുന്പാണ് എബിസി ന്യൂസ് ചീഫ് വുമൻസ് ഹെൽത്ത് കറസ്പോണ്ടന്‍റ് ഡോ. ജനിഫർ ആഷ്ടണ്‍ റോബർട്ടുമായി വിവാഹബന്ധം വേർപെടുത്തിയത്.
ബ്രിഡ്ജിനു സമീപമാണ് ഇരുവരും താമസിച്ചിരുന്നത്.

ഡോ. റോബർട്ടിന്‍റെ മരണവാർത്തയെക്കുറിച്ച് ഭാര്യ ജനിഫർ ഫേസ്ബുക്കിൽ പ്രതികരിച്ചത്. സമൂഹത്തിന് വളരെ പ്രയോജനകരമായി പ്രവർത്തിച്ചിരുന്ന ഡോ. റോബർട്ട് ജീവിതം അവസാനിപ്പിച്ചത് വേദനാജനകമാണെന്നുമായിരുന്നു. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന നിരവധി പ്രിയപ്പെട്ടവർ കുടുംബങ്ങളിൽ കഴിയുന്നുണ്ടെന്നും ഇവർക്ക് ഡോക്ടറുടെ മരണം ഒരു മുന്നറിയിപ്പാണെന്നും തുടർന്നു പറയുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ