+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡൽഹി ഓർത്തഡോക്സ് യൂത്ത് ഫെസ്റ്റിന് ഉജ്ജ്വല സമാപനം

ന്യൂഡൽഹി: ഓർത്തഡോക്സ് യൂത്ത് ഫെസ്റ്റ് 2017ന് ഉജ്ജ്വല സമാപനം. ഫെബ്രുവരി അഞ്ചിന് ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിൽ നടന്ന ഡൽഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ വാർഷിക കലാ മത്സരങ്ങള
ഡൽഹി ഓർത്തഡോക്സ് യൂത്ത് ഫെസ്റ്റിന് ഉജ്ജ്വല സമാപനം
ന്യൂഡൽഹി: ഓർത്തഡോക്സ് യൂത്ത് ഫെസ്റ്റ് 2017ന് ഉജ്ജ്വല സമാപനം. ഫെബ്രുവരി അഞ്ചിന് ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിൽ നടന്ന ഡൽഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ വാർഷിക കലാ മത്സരങ്ങളിൽ (പ്രസംഗം) ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് യൂണിറ്റിലെ അലക്സ് ജോസഫിന് ഒന്നാം സ്ഥാനവും നോയിഡ മാർ ഗ്രിഗോറിയോസ് യൂണിറ്റിൽനിന്നുള്ള ജനിസ് ജോർജ് രണ്ടാം സ്ഥാനവും ജനക്പുരി മാർ ഗ്രിഗോറിയോസ് യൂണിറ്റിലെ സാജൻ ജോർജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വനിതകളുടെ സംഗീത വിഭാഗത്തിൽ ജനക്പുരി മാർ ഗ്രിഗോറിയോസ് യൂണിറ്റിൽനിന്നുള്ള മിനിമോൾ സാജൻ ഒന്നാം സ്ഥാനവും മയൂർവിഹാർ ഫേസ് ത്രി സെന്‍റ് ജയിംസ് യൂണിറ്റിലെ ക്ഷമ മാത്യു രണ്ടാം സ്ഥാനവും ഫരീദാബാദിലെ സെന്‍റ് മേരീസ് യൂണിറ്റിലെ സുനിത അരുണ്‍ ജോർജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പുരുഷ വിഭാഗത്തിൽ (സംഗീതം) ഫരീദാബാദിലെ സെന്‍റ് മേരീസ് യൂണിറ്റിലെ റോബിൻ തോമസ് ഒന്നാം സ്ഥാനവും ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് യൂണിറ്റിലെ ബിനു കുഞ്ഞച്ചൻ രണ്ടാം സ്ഥാനവും ഗാസിയബാദ് സെന്‍റ് തോമസ് യൂണിറ്റിൽനിന്നുള്ള ഷിജു ഡാനിയേൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഉപന്യാസമത്സരത്തിൽ നോയിഡ മാർ ഗ്രിഗോറിയോസ് യൂണിറ്റിൽനിന്നുള്ള ജനിസ് ജോർജ് ഒന്നാം സ്ഥാനവും ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് യൂണിറ്റിൽനിന്നുള്ള രേഖ എബി രണ്ടാം സ്ഥാനവും ഹോസ്ഖാസ് സെന്‍റ് മേരീസ് യൂണിറ്റിലെ എലിസബത്ത് ശാമുവൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ബൈബിൾ ക്വിസ് മത്സരത്തിൽ ഹോസ്ഖാസ് സെന്‍റ് മേരീസ് യൂണിറ്റിൽനിന്നുള്ള ഷിനിൽ ബേബി തോമസ്, ഷിനു രാജൻ എന്നിവർ ഒന്നാം സ്ഥാനവും ജനക്പുരി മാർ ഗ്രിഗോറിയോസ് യൂണിറ്റിലെ അജു ജോണ്‍, ജോബി രാജൻ എന്നിവർ രണ്ടാം സ്ഥാനവും മയൂർവിഹാർ ഫേസ് ത്രീ സെന്‍റ് ജയിംസ് യൂണിറ്റിലെ ക്ഷമ മാത്യു, മാത്യു കെ. മാമ്മൻ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വേദവായന മത്സരത്തിൽ (ഇംഗ്ലീഷ് വിഭാഗം) സരിതവിഹാർ സെന്‍റ് തോമസ് യൂണിറ്റിൽനിന്നുള്ള ഷിജിൻ ജോണ്‍ ഒന്നാം സ്ഥാനവും ഫരിദാബാദ് സെന്‍റ് മേരീസ് യൂണിറ്റിലെ സിജി എലിസബത്ത് സജി രണ്ടാം സ്ഥാനവും ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് യൂണിറ്റിലെ സാബു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മലയാളം വിഭാഗത്തിൽ ഫരീദാബാദ് സെന്‍റ് മേരീസ് യൂണിറ്റിലെ ജയ ബിജു ഒന്നാം സ്ഥാനവും ഹോസ്ഖാസ് സെന്‍റ് മേരീസ് യൂണിറ്റിലെ ജോജി നൈനാൻ രണ്ടാം സ്ഥാനവും മയൂർവിഹാർ ഫേസ് ത്രി സെന്‍റ് ജയിംസ് യൂണിറ്റിലെ മാത്യ കെ. മാമ്മൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കീബോർഡ് വായനാമത്സരത്തിൽ സരിത വിഹാർ സെന്‍റ് തോമസ് യൂണിറ്റിലെ ഡേവിസ് ഡാനിയേൽ ഒന്നാം സ്ഥാനവും ഫരീദാബാദ് സെന്‍റ് മേരീസ് യൂണിറ്റിലെ മറീന സുബിൻ രണ്ടാം സ്ഥാനവും ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് യൂണിറ്റിലെ ഷൈനു ഏബ്രഹാം മൂന്നാം സ്ഥാനവും നേടി.

നിശബ്ദ നാടക മത്സരത്തിൽ ഫരീദാബാദ് സെന്‍റ് മേരീസ് യൂണിറ്റ് ഒന്നാം സ്ഥാനവും ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് യൂണിറ്റ് രണ്ടാം സ്ഥാനവും ഹോസ്ഖാസ് സെന്‍റ് മേരീസ് യൂണിറ്റ് മൂന്നാം സ്ഥാനവും നേടി.

സ്കൂൾ ഓഫ് സേക്രഡ് മ്യൂസിക്കിന്‍റെ നേതൃത്വത്തിൽ നടന്ന ഗായകസംഘ മത്സരത്തിൽ ജനക്പുരി മാർ ഗ്രിഗോറിയോസ് ഇടവക ഗായകസംഘം ഒന്നാം സ്ഥാനവും മയൂർ വിഹാർ ഫേസ് വൺ സെന്‍റ് ജോൺസ് ഇടവക ഗായകസംഘം രണ്ടാം സ്ഥാനവും ഹോസ്ഖാസ് സെന്‍റ് മേരീസ് കത്തീഡ്രൽ ഗായകസംഘം മൂന്നാം സ്ഥാനവും നേടി.

മത്സരങ്ങളിൽ ഗാസിയബാദ്, നോയിഡ, സരിത വിഹാർ, മയൂർ വിഹാർ ഫേസ് വണ്‍, മയൂർ വിഹാർ ഫേസ് ത്രി, ഗുഡ്ഗാവ്, ഹോസ്ഖാസ്, ജനക്പുരി, ദിൽഷാദ് ഗാർഡൻ, ഫരീദാബാദ്, ജയ്പുർ, ജലന്തർ എന്നീ ഇടവകകളിൽനിന്നുള്ള യൂണിറ്റുകൾ പങ്കെടുത്തു.

ഹോസ്ഖാസ് സെന്‍റ് മേരീസ് കത്തീഡ്രൽ വികാരി ഫാ. ഷാജി ജോർജ്, സഹ വികാരി ഫാ. ജോണ്‍സണ്‍ ഐപ്പ്, ഒസിവൈഎം ഡൽഹി ഭദ്രാസന വൈസ് പ്രസിഡന്‍റ് ഫാ. അജു ഏബ്രഹാം എന്നിവർ ഫെസ്റ്റിന് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോജി വഴുവാടി