+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ തിരുനാൾ

ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാൾ ഭക്ത്യാദരപൂർവം ആഘോഷിച്ചു. സെക്ടർ രണ്ടിലുള്ള സെന്‍റ് തോമസ് ദേവാലയത്തിൽ നടന്ന ആഘോഷമായ തിരുനാൾ കുർബാന
ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ തിരുനാൾ
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാൾ ഭക്ത്യാദരപൂർവം ആഘോഷിച്ചു.

സെക്ടർ രണ്ടിലുള്ള സെന്‍റ് തോമസ് ദേവാലയത്തിൽ നടന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. ജോസ് വട്ടക്കുഴി മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാ. പയസ് മലേക്കണ്ടത്തിൽ സഹകാർമികനായിരുന്നു. തുടർന്നു രൂപം വെഞ്ചരിപ്പ്, പ്രസിദേന്തി വാഴ്ച, ആഘോഷമായ പ്രദക്ഷിണം, നേർച്ച വിതരണം, അന്പ് എഴുന്നള്ളിപ്പ് എന്നിവയോടുകൂടി പെരുന്നാൾ സമാപിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്