+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാതൃസ്നേഹത്തിന്‍റെ "മാ’ എന്ന അക്ഷര മഹത്വം

ന്യൂഡൽഹി : കൃഷ്ണ മേനോൻ ലെയ്നിലെ സാമുദായിക ഭവനിൽ നമ്രശിരസ്കാരായി പ്രേക്ഷകർ തങ്ങളുടെ കണ്ണുകളിൽ ഇറ്റു വീണ നനവ് വിരൽത്തുന്പിനാൽ മായ്ക്കുവാൻ ശ്രമിക്കുകയാണ്. നേരിയ നിശബ്ദതയിൽ എവിടെയോ തേങ്ങലുകൾ... ജെയ്സീൻ
മാതൃസ്നേഹത്തിന്‍റെ
ന്യൂഡൽഹി : കൃഷ്ണ മേനോൻ ലെയ്നിലെ സാമുദായിക ഭവനിൽ നമ്രശിരസ്കാരായി പ്രേക്ഷകർ തങ്ങളുടെ കണ്ണുകളിൽ ഇറ്റു വീണ നനവ് വിരൽത്തുന്പിനാൽ മായ്ക്കുവാൻ ശ്രമിക്കുകയാണ്. നേരിയ നിശബ്ദതയിൽ എവിടെയോ തേങ്ങലുകൾ... ജെയ്സീൻ കൃഷ്ണയുടെ "മാ..’ എന്ന കവിതയിലെ മാതൃസ്നേഹത്തിന്‍റെ നൊന്പരമുണർത്തിയ വരികൾ ഈണത്തിൽ ആലപിക്കുകയായിരുന്നു ഡിഎംഎ ലാജ് പത് നഗർ ഏരിയയിലെ ഗോപകുമാർ.

കേളി എന്ന സൗഹൃദ കൂട്ടായ്മയുടെ വാർഷിക ആഘോഷ പരിപാടികളുടെ ഭാഗമായി ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ജെയ്സീൻ കൃഷ്ണ രചിച്ച ന്ധബൊറിയാലിസിലെ ഗസൽ’ എന്ന കവിതാ സമാഹാരത്തിന്‍റെ പ്രകാശന വേളയിലാണ് ഹൃദയഹാരിയായ രംഗം അരങ്ങേറിയത്.

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ചന്ദ്രശേഖരൻ നായർ ആദ്യ പ്രതി നൽകി പ്രൊവിഡന്‍റ് ഫണ്ട് കമ്മീഷണർ ഡോ. വി.പി. ജോയ് ഐഎഎസ് പ്രകാശന കർമം നിർവഹിച്ചു. കവിയും സാമൂഹിക പ്രവർത്തകനുമായ തഴക്കര രാധാകൃഷ്ണൻ, കവയിത്രിയും അധ്യാപികയുമായ അജിതാലയം ഗീത, കേളിയുടെ സെക്രട്ടറി എൻ. വിദ്യാധരൻ, ട്രഷറർ ബിജോയ്, മുൻ പ്രസിഡന്‍റ് ടി.ഡി. ജയപ്രസാദ്, ജയ്സീൻകൃഷ്ണ എന്നിവർ പ്രസംഗിച്ചു.

തുടർന്നു കലാപരിപാടികളുടെ കോർഡിനേറ്റർമാരായ പി. മനോജിന്േ‍റയും ലസിതാ പ്രവികുമാറിന്‍റെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി. കേളിയുടെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് ചടങ്ങിൽ സമ്മാനങ്ങളും വിതരണം ചെയ്തു. അത്താഴവിരുന്നോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: പി.എൻ. ഷാജി