+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നജഫ് ഗഡ് ക്ഷേത്രത്തിലെ വലിയ പൊങ്കാല 19ന്

ന്യൂഡൽഹി : നജഫ് ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പതിനെട്ടാമത് വലിയ പൊങ്കാല ഫെബ്രുവരി 19ന് (ഞായറർ) നടക്കും. രാവിലെ 4.30ന് നിർമാല്യ ദർശനം. അഞ്ചിന് ക്ഷേത്ര തന്ത്രി അക്കീരമണ്‍ കാളിദാസൻ ഭട്ടതിരിപ്പാടിന്‍റെ മു
നജഫ് ഗഡ് ക്ഷേത്രത്തിലെ വലിയ പൊങ്കാല 19ന്
ന്യൂഡൽഹി : നജഫ് ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പതിനെട്ടാമത് വലിയ പൊങ്കാല ഫെബ്രുവരി 19ന് (ഞായറർ) നടക്കും. രാവിലെ 4.30ന് നിർമാല്യ ദർശനം. അഞ്ചിന് ക്ഷേത്ര തന്ത്രി അക്കീരമണ്‍ കാളിദാസൻ ഭട്ടതിരിപ്പാടിന്‍റെ മുഖ്യ കാർമികത്വത്തിൽ മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. മേൽശാന്തി അഖിൽ ദേവ്, ശശികുമാർ എന്നിവർ പരികർമികളാകും.

വലിയ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു വിശേഷാൽ പൂജകളും ഉണ്ടാവും. ഉഷ:പൂജ, രാവിലെ 6.15 മുതൽ 7.30 വരെ വികാസ് പുരി ശ്രീ ശാരദാ ദേവി ഭജന സമിതിയുടെ സ്തുതി ഗീതങ്ങൾ, 8ന് സാംസ്കാരിക സമ്മേളനം, 8.30നു പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരൽ, ഒൻപതു മുതൽ ഹംസധ്വനി മെഹ്റോളി അവതരിപ്പിക്കുന്ന ഭജനാർച്ചന, തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളിൽ തീർത്ഥം തളിക്കൽ, ഉച്ചപൂജ, ഉച്ച ദീപാരാധന എന്നിവയാണ് പ്രധാന പരിപാടികൾ. ഉച്ചക്ക് അന്നദാനവുമുണ്ട്.

ഡൽഹിയുടെയും സമീപ സ്ഥലങ്ങളായ നോയിഡ, ഗ്രേറ്റർ നോയിഡ, ഗുഡുഗാവ്, ഫരിദാബാദ്, ഗാസിയാബാദ്, ഇന്ദിരാപുരം, ഷാലിമാർ ഗാർഡൻ എന്നിവിടങ്ങളിൽ പൊങ്കലകളും മറ്റു പൂജകളും ബുക്ക് ചെയ്യുവാനുള്ള സൗകര്യാർഥം കൂപ്പണൂകളും വഴിപാടു രസീതുകളും അതാതു സ്ഥലങ്ങളിലെ കോഓർഡിനേറ്റർമാരിൽ എത്തിച്ചിട്ടുണ്ട്. കൂടാതെ അന്നേ ദിവസം പുലർച്ചെ നാലു മുതൽ ക്ഷേത്രാങ്കണത്തിൽ തയാറാക്കുന്ന പ്രത്യേക കൗണ്ടറുകളിൽ നിന്നും പൊങ്കലകളും മറ്റു പൂജകളും ഭക്തജനങ്ങൾക്ക് നേരിട്ടും ബുക്ക് ചെയ്യുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക്: 8376837119 (ക്ഷേത്രം), 9811219540 (യശോധരൻ നായർ).

റിപ്പോർട്ട്: പി.എൻ. ഷാജി