+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വലിയ പൊങ്കാലക്കായി മയൂർ വിഹാർ 3 ൽ നിന്നും ബസ്

ന്യൂഡൽഹി: നജഫ് ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ വലിയ പൊങ്കാലയിൽ പങ്കെടുക്കുന്ന ഭക്തജനങ്ങളുടെ സൗകര്യാർഥം ഫെബ്രുവരി 19ന് (ഞായർ) മയൂർ വിഹാർ ഫേസ് 3ൽ നിന്നും ക്ഷേത്രത്തിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നു.പുല
വലിയ പൊങ്കാലക്കായി മയൂർ വിഹാർ 3 ൽ നിന്നും ബസ്
ന്യൂഡൽഹി: നജഫ് ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ വലിയ പൊങ്കാലയിൽ പങ്കെടുക്കുന്ന ഭക്തജനങ്ങളുടെ സൗകര്യാർഥം ഫെബ്രുവരി 19ന് (ഞായർ) മയൂർ വിഹാർ ഫേസ് 3ൽ നിന്നും ക്ഷേത്രത്തിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നു.

പുലർച്ചെ 4.30ന് റയാൻ പബ്ലിക് സ്കൂൾ പരിസരത്തു നിന്നും പുറപ്പെടുന്ന ബസ് ആറിന് ക്ഷേത്ര സന്നിധിയിലെത്തും. ദർശനവും പൊങ്കാല സമർപ്പണവും അന്നദാനവും കഴിഞ്ഞു 12.30ന് തിരിക്കുന്ന ബസ് ഉച്ചകഴിഞ്ഞ് രണ്ടിന് മയൂർ വിഹാർ ഫേസ് 3ൽ എത്തിച്ചേരും.

പൊങ്കാല കൂപ്പണുകളും മറ്റു പൂജകളും മുൻകൂട്ടി ബുക്ക് ചെയ്യുവാനും ബസ് യാത്രാ സൗകര്യത്തിനുമായി ഏരിയ കോഓർഡിനേറ്റർമാരായ രാജേഷ് കുമാർ, ശ്രീരാജൻ എന്നിവരുമായി ബന്ധപ്പെടുക.

വിവരങ്ങൾക്ക്: 9810477949, 9711502445.

റിപ്പോർട്ട്: പി.എൻ. ഷാജി