ന്യൂഡൽഹി : നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഫെബ്രുവരി അഞ്ചിന് (ഞായർ) കാർത്തിക പൊങ്കാല വിശ്വാസികൾ ഭക്ത്യാദരപൂർവം ആഘോഷിക്കുന്നു. രാവിലെ 5.30ന് നിർമാല്യ ദർശനത്തിനു ശേഷം ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി അഖിൽ ദേവിന്റെ മുഖ്യ കാർമികത്വത്തിൽ രാവിലെ 8.30ന് ശ്രീകോവിലിൽ നിന്നും അഗ്നി പൊങ്കാല അടുപ്പുകളിലേക്ക് കൊളുത്തും. പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും അന്നദാനവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടാവും.
വിവരങ്ങൾക്ക്: 8376837119 (ക്ഷേത്രം) 9811219540 (യശോധരൻ നായർ).
റിപ്പോർട്ട്: പി.എൻ. ഷാജി
വിവരങ്ങൾക്ക്: 8376837119 (ക്ഷേത്രം) 9811219540 (യശോധരൻ നായർ).
റിപ്പോർട്ട്: പി.എൻ. ഷാജി