+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ അമേരിക്കൻ വംശജൻ അജിത് പൈ ഫെഡറൽ കമ്യൂണിക്കേഷൻ കമ്മീഷൻ ചെയർമാൻ

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്ത ഡൊണൾഡ് ട്രംപ് ഇന്ത്യൻ അമേരിക്കൻ വംശജൻ അജിത് പൈയെ ഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മീഷൻ ചെയർമാനായി നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ജനുവരി 23നാണ്
ഇന്ത്യൻ അമേരിക്കൻ വംശജൻ അജിത് പൈ ഫെഡറൽ കമ്യൂണിക്കേഷൻ കമ്മീഷൻ ചെയർമാൻ
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്ത ഡൊണൾഡ് ട്രംപ് ഇന്ത്യൻ അമേരിക്കൻ വംശജൻ അജിത് പൈയെ ഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മീഷൻ ചെയർമാനായി നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ജനുവരി 23നാണ് ലഭിച്ചത്.

കമ്മീഷന്‍റെ മുപ്പത്തിനാലാമത് ചെയർമാനാണ് അജിത് പൈ. പുതിയ നിയമനത്തിൽ നന്ദിയുണ്ടെന്നും ഏൽപ്പിച്ച ഉത്തരവാദിത്വം കഴിവിന്‍റെ പരമാവധി ഭംഗിയായി നിർവഹിക്കുമെന്നും ഡിജിറ്റൽ ഏയ്ജിന്‍റെ ആനുകൂല്യം എല്ലാ അമേരിക്കക്കാർക്കും ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകുമെന്ന് പൈ പറഞ്ഞു.

ടിവി, ഫോണ്‍, ഇന്‍റർനെറ്റ് സർവീസ് ഉൾപെടുന്ന രാജ്യത്തിന്‍റെ വാർത്താവിനിമയ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് രൂപീകരിക്കപ്പെട് അഞ്ച് അംഗ റിപ്പബ്ലിക്കൻ കമ്മീഷണർമാരുടെ പാനലിൽ അംഗമാണ് അജിത്.

1971ൽ ഇന്ത്യയിൽനിന്നും അമേരിക്കയിലേക്ക് കുടിയേറിയ ഡോക്ടർമാരായ മാതാപിതാക്കളുടെ മകനായ അജിത് ഹാർവാർഡ്, ഷിക്കാഗോ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ഭാര്യ ജയ്നി. മക്കൾ: അലക്സാണ്ടർ, അന്നബെല്ല.

റിപ്പോർട്ട്: പി.പി. ചെറിയാൻ