+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടാക്സ് ഫയലിംഗ് സീസണ്‍ ആരംഭിച്ചു

വാഷിംഗ്ടണ്‍: 2016 ലെ ടാക്സ് റിട്ടേണ്‍ ജനുവരി 23 മുതൽ ആരംഭിച്ചതായി ഇന്േ‍റണൽ സർവീസ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. 2017ൽ 153 മില്യണ്‍ ടാക്സ് റിട്ടേണ്‍ സമർപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന
ടാക്സ് ഫയലിംഗ് സീസണ്‍ ആരംഭിച്ചു
വാഷിംഗ്ടണ്‍: 2016 ലെ ടാക്സ് റിട്ടേണ്‍ ജനുവരി 23 മുതൽ ആരംഭിച്ചതായി ഇന്േ‍റണൽ സർവീസ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. 2017ൽ 153 മില്യണ്‍ ടാക്സ് റിട്ടേണ്‍ സമർപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐആർഎസ് വ്യക്തമാക്കി.

ഇലക്ട്രോണിക് ടാക്സ് റിട്ടേണ്‍ സമർപ്പിക്കുന്ന ദിവസം തന്നെ പരിശോധിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ടാക്സ് റിട്ടേണ്‍ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 18 ആണ്. റീഫണ്ടിംഗ് ലഭിക്കുന്നതിന് ഫെബ്രുവരി 15 വരെ കാത്തിരിക്കേണ്ടവരുമെന്ന സൂചനയും നൽകിയിട്ടുണ്ട്.

ടാക്സ് റീഫണ്ട് ലഭിക്കുന്നതിന് ഇ ഫയലിംഗും ഡയറക്ട് ഡെപ്പോസിറ്റും വളരെ സഹായകരമായിരിക്കും. മുൻ വർഷത്തെ ടാക്സ് റിട്ടേണ്‍ ഫയൽ ചെയ്തതതിന്‍റെ കോപ്പികൾ സൂക്ഷിച്ചുവയ്ക്കണമെന്ന് ഐആർഎസ് നൽകിയ നിർദേശത്തിൽ പറയുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ