+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോൺസുൽ ജനറൽ ഡോ. ആസിഫ് സെയ്ദിനു യാത്രയയപ്പ് നൽകി

ഷിക്കാഗോ: ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. ആസിഫ് സെയ്ദിനു ഷിക്കാഗോ കോൺസുലേറ്റിൽ വച്ചു വിവിധ ഇന്ത്യൻ അസോസിയേഷനുകളും, വ്യവസായ പ്രമുഖരും ചേർന്നു യാത്രയയപ്പ് നൽകി. ഗോപിയോ ഷിക്കാഗോയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ഗ്ല
കോൺസുൽ ജനറൽ ഡോ. ആസിഫ് സെയ്ദിനു യാത്രയയപ്പ് നൽകി
ഷിക്കാഗോ: ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. ആസിഫ് സെയ്ദിനു ഷിക്കാഗോ കോൺസുലേറ്റിൽ വച്ചു വിവിധ ഇന്ത്യൻ അസോസിയേഷനുകളും, വ്യവസായ പ്രമുഖരും ചേർന്നു യാത്രയയപ്പ് നൽകി. ഗോപിയോ ഷിക്കാഗോയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ഗ്ലാഡ്സൺ വർഗീസ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷനെ പ്രതിനിധീകരിച്ച് ചെയർമാൻ സുനിൽ ഷാ, ബായിലാൽ പട്ടേൽ, ഇന്ത്യൻ കമ്യൂണിറ്റി ഔട്ട് റീച്ചിനെ പ്രതിനധീകരിച്ച് കൃഷ്ണ ബൻസാൽ, രാജസ്‌ഥാനി അസോസിയേഷൻ പ്രസിഡന്റ് റാം ബൈസിനി, ബീഹാറി അസോസിയേഷനെ പ്രതിനിധീകരിച്ച് മൂൺ ഖാൻ, തമിഴ്നാട് അസോസിയേഷനെ പ്രതിനിധീകരിച്ച് തമ്പി രാജൻ, പഞ്ചാബി അസോസിയേഷനെ പ്രതിനിധീകരിച്ച് സാവിന്ദർ സിംഗ്, എൻ.എഫ്.ഐ.എയെ പ്രതിനിധീകരിച്ച് സോഹൻ ജോഷി എന്നിവരും മറ്റു വിവിധ വ്യവസായ പ്രമുഖരും, കോൺസൽ ഓഫ് ഇന്ത്യ ഒ.പി. മീന എന്നിവരും ആശംസകൾ അറിയിച്ചു.



ഷിക്കാഗോ കോൺസുലേറ്റിൽ 2013–ലാണ് ഡോ. ആസിഫ് സെയ്ദ് കോൺസൽ ജനറലായി അധികാരമേല്ക്കുന്നത്. അമേരിക്കയിലെ ഒമ്പത് സംസ്‌ഥാനങ്ങളാണ് ഷിക്കാഗോ കോൺസുലേറ്റിന്റെ അധികാര പരിധിയിൽ വരുന്നത്. ഇന്ത്യക്കാർക്ക് പ്രയോജനകരമായ പല മാറ്റങ്ങൾ മൂന്നു വർഷങ്ങൾ കൊണ്ട് അദ്ദേഹത്തിന് ചെയ്യാൻ സാധിച്ചു. ഇതിനു മുമ്പ് യമനിൽ അംബാസിഡർ ആയിരുന്നു. അടുത്ത നിയമനം റിപ്പബ്ലിക് ഓഫ് സീഷെൽസിൽ ഹൈക്കമ്മീഷണർ ആയിട്ടാണ്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം