വാഷിംഗ്ടൺ ഡിസി: ട്രാൻസ് പസഫിക് പാർട്ണർഷിപ് (ടിപിപി) എന്ന വ്യാപാരസഖ്യത്തിൽനിന്ന് അമേരിക്ക പിന്മാറുന്നതിനുള്ള ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു.
പസഫിക് സമുദ്രത്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങൾ ഉൾപ്പെട്ട ഈ വ്യാപാരസഖ്യം ഉണ്ടാക്കാൻ ഒബാമ ഭരണകൂടമാണ് മുൻകൈയെടുത്തത്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ഒപ്പുവച്ചതാണ് കരാർ. അമേരിക്കയും കാനഡയും ആസിയാൻ രാജ്യങ്ങളും ഉൾപ്പെട്ടതായിരുന്നു സഖ്യം. ഇനി ഉത്തര അമേരിക്കൻ സ്വതന്ത്രവ്യാപാരസഖ്യ(നാഫ്റ്റ)ത്തിൽനിന്നു പിന്മാറുമെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്.