ന്യൂയോർക്ക് :പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇളയ പുത്രൻ പത്തുവയസുകാരനായ ബാരൻ ട്രംപിനു പിന്തുണയുമായി മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ പുത്രി ചെൽസി ക്ലിന്റൺ. ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്കുശേഷം സോഷ്യൽ മീഡിയയിൽ ബാരനെ കളിയാക്കിക്കൊണ്ടുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത് 36കാരിയായ ചെൽസിയെ ചൊടിപ്പിച്ചു.
എല്ലാ കുട്ടികൾക്കും കുട്ടിയായിരിക്കാൻ അവകാശമുണ്ട്. ബാരൻ ട്രംപിന് ഇതു നിഷേധിക്കരുത്- ചെൽസി ഞായറാഴ്ച ട്വീറ്റ് ചെയ്തു.
സ്വകാര്യതയിലേക്കുള്ള മാധ്യമങ്ങളുടെ കടന്നുകയറ്റം നേതാക്കളുടെ മക്കൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് ചെൽസിക്ക് നന്നായറിയാം. ബാരൻ ട്രംപിനു പിന്തുണയുമായി ചെൽസി എത്തിയതിന്റെ കാരണവും മറ്റൊന്നല്ല. ചെൽസിയുമായി തനിക്കു നല്ല ബന്ധമാണുള്ളതെന്നു നേരത്തെ ട്രംപിന്റെ പുത്രി ഇവാങ്ക പറഞ്ഞിരുന്നു.