+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രദേഴ്സ് ആട്സ് ക്ലബ് രൂപീകരിച്ചു

റിയാദ്: ബത്ഹ കേന്ദ്രമായി കലാ സാഹിത്യ പ്രവര്ത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ബ്രദേഴ്സ് ആട്സ് ക്ലബ് രൂപീകരിച്ചു. കലാകാരന്മാർക്ക് കൂടുതൽ അവസരം കൊടുക്കുക, കഴിവുറ്റ കലാകാരന്മാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക
ബ്രദേഴ്സ് ആട്സ് ക്ലബ് രൂപീകരിച്ചു
റിയാദ്: ബത്ഹ കേന്ദ്രമായി കലാ സാഹിത്യ പ്രവര്ത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ബ്രദേഴ്സ് ആട്സ് ക്ലബ് രൂപീകരിച്ചു. കലാകാരന്മാർക്ക് കൂടുതൽ അവസരം കൊടുക്കുക, കഴിവുറ്റ കലാകാരന്മാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി രൂപീകരിച്ച ക്ലബിന്‍റെ ആദ്യയോഗത്തിൽ സോഷ്യൽ ഫോറം ബത്ഹ സൗത്ത് ബ്രാഞ്ച് പ്രസിഡന്‍റ് കബീര് കിള്ളിമംഗലം അധ്യക്ഷത വഹിച്ചു. ഹാരിസ് വാവാട് ഉദ്ഘാടനം ചെയ്തു. ഫാസിസം കലയേയും കലാകാര ന്മാരേയും ലക്ഷ്യമിടുന്ന വർത്തമാന കാലത്ത് കലയേയും സാഹിത്യത്തേയും പരിപോഷിപ്പിക്കേണ്ട ആവശ്യകത എടുത്തു പറഞ്ഞ അദ്ദേഹം ഫാസിസം കടന്നുവരുന്ന വഴികളിലെല്ലാം പ്രതിരോധം തീര്ക്കാന് ഇത്തരം ക്ലബുകൾ ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു.

സോഷ്യൽ ഫോറം വെൽഫയർ കോഓർഡിനേറ്റര് മുസ്തഫ ചാവക്കാട്, പയനീര് ക്ലബ്് ചീഫ് കോഡിനേറ്റര് ഹുസൈൻ താന്നിമൂട്ടിൽ, ബ്രദ്ഴ്സ് ക്ലബ് കോഓർഡിനേറ്റർ ഹബീബ് റഹ്്മാൻ, റസാഖ് പാലക്കാട്, ബഷീര് വെണ്ണക്കോട് സംസാരിച്ചു. യോഗത്തിൽ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ