+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോർജിയയിൽ കൊടുങ്കാറ്റിൽ 16 മരണം

ജോർജിയ: ജനുവരി 21, 22 തീയതികളിൽ ജോർജിയയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ 12 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ചയും ഞായറാഴ്ചയും സൗത്ത് ഈസ്റ്റ് റീജണ്‍ ജോർജിയ സംസ്ഥാനം ഉൾപ്പെടെ
ജോർജിയയിൽ കൊടുങ്കാറ്റിൽ 16 മരണം
ജോർജിയ: ജനുവരി 21, 22 തീയതികളിൽ ജോർജിയയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ 12 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ചയും ഞായറാഴ്ചയും സൗത്ത് ഈസ്റ്റ് റീജണ്‍ ജോർജിയ സംസ്ഥാനം ഉൾപ്പെടെ മരിച്ചവരുടെ സംഖ്യ ഇതോടെ 16 ആയി.

കൊടുങ്കാറ്റിൽ തകർന്നടിഞ്ഞ കെട്ടിടങ്ങളുടേയും മറ്റു നാശനഷ്ടങ്ങളുടേയും കണക്കുകൾ പൂർണമായും ലഭ്യമായിട്ടില്ല. ജോർജിയ ഗവർണർ നാഥൻ ഡീൽ ഏഴ് ജോർജിയ കൗണ്ടികളിൽ എമർജൻസിയും ദുരന്ത ബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഫെഡറൽ ഗവണ്‍മെന്‍റ് അടിയന്തര സഹായം നൽകണമെന്നും ഗവർണർ അഭ്യർഥിച്ചു.

നാഷണൽ വെതർ സർവീസ് ഞായറാഴ്ച വൈകിട്ടും കൊടുങ്കാറ്റിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൊടുങ്കാറ്റിനെ തുടർന്ന് മിസിസിപ്പിയിലും നാലുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കനത്ത നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മിസിസിപ്പി ഗവർണർ ഫിൽബ്രയാന്‍റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ