+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫിലഡൽഫിയയിൽ കോണ്‍ഫറൻസ് കിക്ക്ഓഫ് ചെയ്തു

ഫിലഡൽഫിയ: ഫാമിലി കോണ്‍ഫറൻസ് രജിസ്ട്രേഷന് ആവേശകരമായ പ്രതികരണമുയർത്തി നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനങ്ങളിലെ ഇടവകകളിൽ സന്ദർശനം നടത്തി വരുന്ന പ്രതിനിധി സംഘത്തിന് മുൻപെങ്ങുമില്ലാത്ത പിന്തുണയാണു ലഭിക്ക
ഫിലഡൽഫിയയിൽ കോണ്‍ഫറൻസ് കിക്ക്ഓഫ് ചെയ്തു
ഫിലഡൽഫിയ: ഫാമിലി കോണ്‍ഫറൻസ് രജിസ്ട്രേഷന് ആവേശകരമായ പ്രതികരണമുയർത്തി നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനങ്ങളിലെ ഇടവകകളിൽ സന്ദർശനം നടത്തി വരുന്ന പ്രതിനിധി സംഘത്തിന് മുൻപെങ്ങുമില്ലാത്ത പിന്തുണയാണു ലഭിക്കുന്നതെന്നു ഭാരവാഹികൾ അറിയിച്ചു.

ജനുവരി 22ന് അണ്‍റൂ അവന്യൂവിലുള്ള സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഓഫ് ഫിലഡൽഫിയായിൽ വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന രജിസ്ട്രേഷൻ കിക്കോഫിൽ വികാരി ഫാ. എം.കെ. കുര്യാക്കോസ് ആമുഖ പ്രസംഗം നടത്തി. മലങ്കര അസോസിയേഷൻ അംഗമായ ഡീക്കൻ ഡാനിയേൽ യോഹന്നാനിൽ നിന്നും രജിസ്ട്രേഷൻ സ്വീകരിച്ച് ഫാ. എം.കെ. കുര്യാക്കോസ് രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു. സുവനീർ പരസ്യ ഉദ്ഘാടനം കോണ്‍ഫറൻസ് കമ്മിറ്റി അംഗം കൂടിയായ രാജൻ പടിയറയിൽ നിന്നും ഫോം സ്വീകരിച്ച് ഫാ. എം.കെ. കുര്യാക്കോസ് നിർവഹിച്ചു.

ചടങ്ങിൽ കോണ്‍ഫറൻസ് ജനറൽ സെക്രട്ടറി ജോർജ് തുന്പയിൽ, സുവനീർ ചീഫ് എഡിറ്റർ എബി കുര്യാക്കോസ് എന്നിവർ കോണ്‍ഫറൻസിനെക്കുറിച്ച് വിശദീകരിച്ചു. ഇടവക അസിസ്റ്റന്‍റ് വികാരി ഫാ. ഗീവർഗീസ് ജോണ്‍, സെക്രട്ടറി ജോണ്‍ പണിക്കർ, ഭദ്രാസന അസംബ്ലി അംഗം ബിനു മാത്യൂസ്, കോണ്‍ഫറൻസ് കമ്മിറ്റി അംഗം മാത്യു വർഗീസ്, എന്‍റർടൈൻമെന്‍റ് കോ ഓർഡിനേറ്റർ കൂടിയായ ഇടവകാംഗം സൂസൻ മാത്യു എന്നിവരും പങ്കെടുത്തു.

ജനുവരി 31 ന് ഡിസ്ക്കൗണ്ട് നിരക്കിലുള്ള രജിസ്ട്രേഷൻ അവസാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.