+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓർത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസന അസംബ്ലി സമ്മേളനം ഫെബ്രുവരി രണ്ടു മുതൽ

ഹൂസ്റ്റണ്‍: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്‍റെ മെത്രാസന ഇടവക പൊതുയോഗവും വൈദിക സംഘത്തിന്‍റെ പൊതുയോഗവും ഫെബ്രുവരി രണ്ടു മുതൽ നാലു വരെ ഭദ്രാസന ആസ്ഥാനമായ ഉൗർശലേം അരമന ചാപ്പലിൽ
ഓർത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് ഭദ്രാസന അസംബ്ലി സമ്മേളനം ഫെബ്രുവരി രണ്ടു മുതൽ
ഹൂസ്റ്റണ്‍: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്‍റെ മെത്രാസന ഇടവക പൊതുയോഗവും വൈദിക സംഘത്തിന്‍റെ പൊതുയോഗവും ഫെബ്രുവരി രണ്ടു മുതൽ നാലു വരെ ഭദ്രാസന ആസ്ഥാനമായ ഉൗർശലേം അരമന ചാപ്പലിൽ നടക്കും.

രണ്ടിന് വൈകുന്നേരം വൈദിക സംഘത്തിന്‍റെ സമ്മേളനവും മൂന്നിന് (വെള്ളി) മെത്രാസന ഇടവക പൊതുയോഗവും നാലിന് (ശനി) മലങ്കര സഭാ മാനേജിംഗ് കമ്മിറ്റിയിലേക്ക് ഒരു വൈദിക പ്രതിനിധിയേയും രണ്ട് ആത്മായ പ്രതിനിധികളെയും മലങ്കര അസോസിയേഷൻ അംഗങ്ങൾ തെരഞ്ഞെടുക്കും.

തുടർന്ന് നടക്കുന്ന ഭദ്രാസന അസംബ്ലി അംഗങ്ങളുടെ യോഗത്തിൽ ഭദ്രാസന സെക്രട്ടറിയെയും രണ്ട് വൈദിക പ്രതിനിധികളെയും നാല് ആത്മായ പ്രതിനിധികളെയും ഭദ്രാസന കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കുമെന്നു ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാർ യൗസേബിയോസ് അറിയിച്ചു.

ഭദ്രാസനത്തിലെ ഇടവക വികാരിമാരും പള്ളി പ്രതിപുരുഷ·ാരും അസോസിയേഷൻ അംഗങ്ങളുൾപ്പെടെ ഇരുനൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന ഭദ്രാസന ഇടവക പൊതുയോഗത്തിന്‍റെ വിജയത്തിനായി റോയി സി. മാത്യു ജനറൽ കണ്‍വീനറും ഫാ. മാമ്മൻ മാത്യു ചെയർമാനും ഫാ. രാജേഷ് കെ. ജോണ്‍(അക്കമഡേഷൻ) ഫാ. ജോയൽ മാത്യു (ട്രാൻസ്പോർട്ടേഷൻ) ഫാ. ജേയ്ക്ക് കുര്യൻ (രജിസ്ട്രേഷൻ ആൻഡ് ഇലക്ഷൻ), റവ. ഡോ. വി.ഒ.വർഗീസ്(ഫുഡ്) ഫാ. ഐസക് പ്രകാശ് (റിസപ്ഷൻ) ഫാ. പി.എം. ചെറിയാൻ(ലിറ്റർജി) എന്നിവർ കണ്‍വീനർമാരായി വിവിധ സബ് കമ്മറ്റികളും പ്രവർത്തിച്ചു വരുന്നു.

റിപ്പോർട്ട്: ജീമോൻ റാന്നി