+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈത്ത് കെഎംസിസി മെഡിക്കൽ ക്യാന്പ്: സ്വാഗത സംഘം രൂപീകരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് കഐംസിസി മെഡിക്കൽ വിംഗിന്‍റെയും ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിന്‍റയും സംയുക്താഭിമുഖ്യത്തിൽ ഫെബ്രുവരി 10ന് (വെള്ളി) അബാസിയ ഇന്‍റിഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ ന്ധസ്പന്ദനം 2017’ മെഡിക
കുവൈത്ത് കെഎംസിസി മെഡിക്കൽ ക്യാന്പ്: സ്വാഗത സംഘം രൂപീകരിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് കഐംസിസി മെഡിക്കൽ വിംഗിന്‍റെയും ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിന്‍റയും സംയുക്താഭിമുഖ്യത്തിൽ ഫെബ്രുവരി 10ന് (വെള്ളി) അബാസിയ ഇന്‍റിഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ ന്ധസ്പന്ദനം 2017’ മെഡിക്കൽ ക്യാന്പിന്‍റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു.

അബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗതസംഘം യോഗം കുവൈത്ത് കഐംസിസി നാഷണൽ കമ്മിറ്റി പ്രസിഡന്‍റ് കെ.ടി.പി. അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ വിംഗ് ചെയർമാൻ ഡോ. അബ്ദുൾ ഹമീദ് അധ്യക്ഷത വഹിച്ചു. കഐംസിസി. ജനറൽ സെക്രട്ടറി പി.എ. അബ്ദുൾ ഗഫൂർ വയനാട്, ട്രഷറർ എം.കെ. അബ്ദുറസാഖ്, ഭാരവാഹികളായ ഫാറൂഖ് ഹമദാനി, മുഹമ്മദ് അസ് ലം കുറ്റിക്കാട്ടൂർ, ഇഖ്ബാൽ മാവിലാടം, അതീഖ് കൊല്ലം, എം.ആർ. നാസർ, സലാം ചെട്ടിപ്പടി, ഷഹീദ് പാട്ടില്ലത്ത്, അനസ് തൈയിൽ, മെഡിക്കൽ വിംഗ് ഭാരവാഹികളായ മുഹമ്മദ് മനോളി, സത്താർ എന്നിവർ പ്രസംഗിച്ചു.

സ്വാഗത സംഘം ഭാരവാഹികളായി കെ.ടി.പി. അബ്ദുറഹ്മാൻ, പി.എ. അബ്ദുൾ ഗഫൂർ വയനാട്, എം.കെ. അബ്ദുറസാഖ്, സയിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ, ഷറഫുദ്ദീൻ കണ്ണേത്ത്, ബഷീർ ബാത്ത, എച്ച്. ഇബ്രാഹിംകുട്ടി, ഡോ. സിറാജ് (രക്ഷാധികാരികൾ), ഫാറൂഖ് ഹമദാനി (ചെയർമാൻ), ഷഹീദ് പാട്ടില്ലത്ത് (വൈസ് ചെയർമാൻ), ഡോ. അബ്ദുൾ ഹമീദ് (ജനറൽ കണ്‍വീനർ), ഡോ. മുഹമ്മദലി (ജോയിന്‍റ് കണ്‍വീനർ), പബ്ലിസിറ്റി: മുഹമ്മദ് അസ് ലം കുറ്റിക്കാട്ടൂർ (ചെയർമാൻ), മൊയ്തീൻ ബയാർ (ജനറൽ കണ്‍വീനർ), ഫുഡ് ആൻഡ് റഫ്രഷ്മെന്‍റ്: എം.ആർ നാസർ (ചെയർമാൻ), സമീർ (ജനറൽ കണ്‍വീനർ), പ്രോഗ്രാം ആൻഡ് മൊമെന്േ‍റാ: ഇഖ്ബാൽ മാവിലാടം (ചെയർമാൻ), ഷൗക്കത്ത് ഫാർമസിസ്റ്റ് (ജനറൽ കണ്‍വീനർ), വോളന്‍റിയർ: സലാം ചെട്ടിപ്പടി (ചെയർമാൻ), അഷ്റഫ് (ജനറൽ കണ്‍വീനർ), വെന്യു, സ്റ്റേജ് ആൻഡ് ഡക്കറേഷൻ: സിറാജ് എരഞ്ഞിക്കൽ (ചെയർമാൻ), അനസ് തയ്യിൽ (ജനറൽ കണ്‍വീനർ), രജിസ്ട്രേഷൻ: സുബൈർ കൊടുവള്ളി (ചെയർമാൻ), നിഹാസ് (ജനറൽ കണ്‍വീനർ), ട്രാൻസ്പോർട്ടേഷൻ: അത്തീഖ് കൊല്ലം (ചെയർമാൻ), അമീർ (ജനറൽ കണ്‍വീനർ), പ്രഫഷണൽസ് : മുഹമ്മദ് അറഫാത്ത് (ചെയർമാൻ), സത്താർ (ജനറൽ കണ്‍വീനർ), പ്രഫഷണൽ ടീം ജനറൽ കണ്‍വീനർമാർ: ഷാനിദ് (മെറ്റീരിയൽസ്), ഫൈസൽ (പാരാമെഡിക്കൽ), ഷറഫുദ്ദീൻ (മെഡിസിൻ) എന്നിവരെ തെരഞ്ഞെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ