+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സമസ്ത ഗുദൈബിയ ബാപ്പു മുസ് ലിയാർ അനുസ്മരണം സംഘടിപ്പിച്ചു

മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിൻ കമ്മിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന ഗുദൈബിയ ഏരിയ കമ്മിറ്റി ശൈഖുനാ കോട്ടുമല ബാപ്പു മുസ് ലിയാർ അനുസ്മരണം സംഘടിപ്പിച്ചു.ഗുദൈബിയ മദ്രസയിൽ നടന്ന ചടങ്ങ് മുൻ മദ്ര
സമസ്ത ഗുദൈബിയ ബാപ്പു മുസ് ലിയാർ അനുസ്മരണം സംഘടിപ്പിച്ചു
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിൻ കമ്മിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന ഗുദൈബിയ ഏരിയ കമ്മിറ്റി ശൈഖുനാ കോട്ടുമല ബാപ്പു മുസ് ലിയാർ അനുസ്മരണം സംഘടിപ്പിച്ചു.

ഗുദൈബിയ മദ്രസയിൽ നടന്ന ചടങ്ങ് മുൻ മദ്രസ മുഅല്ലിം ഉസ്താദ് ഹൈദർ മൗലവി ഉദ്ഘാടനം ചെയ്തു. ബാപ്പു മുസ് ലിയാരുടെ ശിഷ്യനും സുപ്രഭാതം ബഹറിൻ കറസ്പോണ്ടന്‍റുമായ ഉബൈദുള്ള റഹ് മാനി ഉസ്താദിനെ അനുസ്മരിച്ചു സംസാരിച്ചു.

ശൈഖുനാ ബാപ്പു മുസ് ലിയാരുടെ വിയോഗം ഒരു സംഘടനയ്ക്കോ സ്ഥാപനത്തിനോ മാത്രമല്ല, ഈ സമുദായത്തിനു തന്നെ തീരാ നഷ്ടമാണെന്നും കാലത്തിന്‍റെ ചുവരെഴുത്തുകൾ വായിച്ച് സമുദായ പുരോഗതിക്കുവേണ്ടി അക്ഷീണം പരിശ്രമിച്ച പണ്ഡിതനും മികച്ച സംഘാടകനും നേതാവും സാമൂഹ്യ പരിഷ്കർത്താവും എല്ലാമായിരുന്നു ബാപ്പു മുസ് ലിയാരെന്ന് ഉദാഹരണങ്ങൾ നിരത്തി അദ്ദേഹം സമർഥിച്ചു.
സമുദായത്തിന്‍റെ അവകാശങ്ങൾക്കായി എല്ലാ വിഭാഗം മുസ് ലിം സംഘടനകളെയും ഒപ്പം നിർത്തി വിജയം വരെ അദ്ദേഹം നടത്തിയ വിവിധ പോരാട്ടങ്ങളും കടമേരി റഹ് മാനിയ അറബിക് കോളജിലെ പഠന കാലത്തുണ്ടായ ചില അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു.

ചടങ്ങിൽ അൻസാർ അൻവരി കൊല്ലം അധ്യക്ഷത വഹിച്ചു. ഉസ്താദ് അബ്ദുറസാഖ് നദ്വി, അശ്റഫ് കാട്ടിൽ പീടിക, സനാഫ് റഹ്മാൻ എടപ്പാൾ, ഇസ്മായിൽ വടകര എന്നിവർ പ്രസംഗിച്ചു.