+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേളി ബത്ത ഏരിയ സെമിനാർ സംഘടിപ്പിച്ചു

റിയാദ്: കേളി കലാസാംസ്കാരിക വേദി ബത്ത ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ* പ്രവാസികൾക്കിടയിൽ പെരുകുന്ന ആത്മഹത്യ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ബത്ത ഏരിയ ജോ. സെക്രട്ടറി അബ്ദുൾ സമദ് മോഡറേറ്ററെ ക്ഷണിച
കേളി ബത്ത ഏരിയ സെമിനാർ സംഘടിപ്പിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി ബത്ത ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ* പ്രവാസികൾക്കിടയിൽ പെരുകുന്ന ആത്മഹത്യ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ബത്ത ഏരിയ ജോ. സെക്രട്ടറി അബ്ദുൾ സമദ് മോഡറേറ്ററെ ക്ഷണിച്ചുകൊണ്ടാരംഭിച്ച സെമിനാർ കേളി കേന്ദ്ര സാംസ്കാരിക വിഭാഗം അംഗം കെടി ബഷീർ ഉദ്്ഘാടനം ചെയ്തു. കേളി സൈബർ വിംഗ് ചെയർമാൻ സിജിൻ കൂവള്ളുർ മോഡറേറ്ററായി.

കേന്ദ്ര സാംസ്കാരിക വിഭാഗം അംഗം ശശികുമാർ വിഷയത്തെ ആസ്പദമാക്കി പ്രബന്ധം അവതരിപ്പിച്ചു.* ബത്ത ഏരിയ സെക്രട്ടറി സുധാകരൻ കല്ല്യാേൾരി സ്വാഗതവും ഏരിയ പ്രസിഡന്റ് അലി താണിയൻ* നന്ദിയും പറഞ്ഞു. രാമകൃഷ്ണൻ മർക്ഷബ്, അനിൽ ശുമേസി, രാജേന്ദ്രൻ, അരുൺ, കേളി കുടുംബവേദി പ്രസിഡന്റ് സുരേഷ് ചന്ദ്രൻ എന്നിവർ വിഷയവുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുത്തു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സെൻ ആന്റണി, സുരേന്ദ്രൻ, ശ്രീകാന്ത്, പ്രിയേഷ്, ഉമ്മർകുട്ടി, കേന്ദ്ര സാംസ്കാരിക വിഭാഗം കൺവീനർ ടിആർ സുബ്രഹ്മണ്യൻ, മർക്ഷബ് രക്ഷാധികാരി കമ്മിറ്റി കൺവീനർ പ്രഭാകരൻ, ബത്ത രക്ഷാധികാരി കമ്മിറ്റി കൺവീനർ ശിവദാസൻ എന്നിവരും സെമിനാറിൽ സംസാരിച്ചു. ബത്ത ഏരിയയിലെ അഞ്ചു യുണിറ്റുകളിൽ നിന്ന് നിരവധിപേർ സെമിനാറിൽ പങ്കെടുത്തു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ