റോം: ഇറ്റലിയുടെ വടക്കൻ നഗരമായ വെരോണയിൽ ബസ് മറിഞ്ഞ് തീപിടിച്ച് 16 പേർ മരിച്ചു. 36 പേർക്ക് അപകടതത്തിൽ പരിക്കേറ്റു. ഹംഗറിയിൽ നിന്നുള്ള യുവാക്കളാണ് ദുരന്തത്തിനിരയായത്. ഇവർ സഞ്ചരിച്ചിരുന്ന ബസ് ദിശാസൂചിക ബോർഡിൽ ഇടിച്ചു മറിഞ്ഞ് തീപിടിക്കുകയായിരുന്നു. ബസ് ഓടിച്ചിരുന്ന ഫ്രഞ്ച് പൗരനും കുടുംബവും അപകടത്തിൽ മരിച്ചുവെന്നാണ് റിപ്പോർട്ട്.
ഹംഗറിയിൽ നിന്നുള്ള 16നും 18നും ഇടയിൽ പ്രായമുള്ള യുവജനങ്ങളാണ് ബസിലുണ്ടായിരുന്നത്. സ്കൂളിൽ നിന്നും യാത്ര പോയ സംഘമാണ് ദുരന്തത്തിൽപെട്ടത്. 50 ഓളം പേർ ബസിലുണ്ടായിരുന്നു.
ഇറ്റലിയിൽ ബസപകടം: 16 മരണം
09:18 PM Jan 21, 2017 | Deepika.com