യൂറോപ്യൻ യൂണിയൻ പൗരൻമാർക്ക് യുകെ വീസ എളുപ്പമാകില്ല

09:13 PM Jan 21, 2017 | Deepika.com
ലണ്ടൻ: ബ്രെക്സിറ്റ് നടപ്പായിക്കഴിഞ്ഞാൽ യൂറോപ്യൻ യൂണിയൻ പൗരൻമാർക്ക് ബ്രിട്ടീഷ് വീസ ലഭിക്കാൻ പ്രത്യേക ഇളവൊന്നും ലഭിക്കില്ലെന്ന് തെരേസ മേ. യൂറോപ്യൻ യൂണിയനുള്ളിൽ നിന്നുള്ളവർക്ക് വീസ ഇളവുകൾ ലഭിക്കുമോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി.

യൂറോപ്പിനു പുറത്തുനിന്നുള്ളവരുടെ കുടിയേറ്റമായിരുന്നില്ല, ഉള്ളിൽനിന്നുള്ളവരുടെ അനിയന്ത്രിത കുടിയേറ്റമായിരുന്നു ബ്രെക്സിറ്റിലേക്കു നയിച്ചത്. യൂറോപ്യൻ യൂണിയൻ കോടതി ബ്രിട്ടീഷ് നിയമങ്ങളെ അട്ടിമറിക്കുന്നു എന്നതിനൊപ്പം കുടിയേറ്റത്തിന്‍റെ നിയന്ത്രണം ദേശീയ സർക്കാരിന്‍റെ കൈയിലല്ല എന്നതും ബ്രെക്സിറ്റ് വോട്ടെടുപ്പിൽ മുഖ്യ വിഷയമായിരുന്നു. ഇതിലുള്ള ജനവികാരമാണ് ഹിതപരിശോധനാ ഫലത്തിൽ പ്രതിഫലിച്ചത്. ഇതു നടപ്പാക്കുകയാണ് തന്‍റെ കർത്തവ്യമെന്നും തെരേസ മേ വിശദീകരിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ