ബ്രെക്സിറ്റ് വൻ തിരിച്ചടിയാകുമെന്ന് ജർമൻ കാർ നിർമാതാക്കൾ

09:00 PM Jan 21, 2017 | Deepika.com
ബെർലിൻ: യൂറോപ്യൻ യൂണിയനിൽനിന്നും യൂറോപ്യൻ ഏകീകൃത വിപണിയിൽനിന്നും പിൻമാറാനുള്ള ബ്രിട്ടന്‍റെ തീരുമാനം ബ്രിട്ടനെയും യൂറോപ്യൻ യൂണിയനെയും ഒരുപോലെ ബാധിക്കുമെന്ന് ജർമൻ കാർ നിർമാതാക്കളുടെ മുന്നറിയിപ്പ്.
ബ്രിട്ടീഷ് സന്പദ് വ്യവസ്ഥ മറ്റു യൂണിയൻ അംഗങ്ങളുടേതുമായി ഇഴ ചേർന്നു കിടക്കുന്ന അവസ്ഥയിലാണിപ്പോൾ എന്ന് ജർമൻ അസോസിയേഷൻ ഓഫ് ദ ഓട്ടോമോട്ടീവ് ഇൻഡസ്ട്രി പ്രസിഡന്‍റ് മത്യാസ് വിസ്മാൻ. ഇതു പറിച്ചു മാറ്റാൻ ശ്രമിക്കുന്നത് കഠിനവും ചെലവേറിയതുമായ പ്രക്രിയ ആയിരിക്കുമെന്നും അദ്ദേഹത്തിന്‍റെ മുന്നറിയിപ്പിൽ പറയുന്നു.

ബ്രിട്ടന് പുതിയ കരാറുകളിലെത്താനും മറ്റും വർഷങ്ങൾ തന്നെ ആവശ്യം വരുമെന്നും ഇപ്പോഴത്തെ സാഹചര്യങ്ങൾ നിക്ഷേപകരെ അകറ്റാൻ കാരണമാകുമെന്നും വിസ്മാൻ ചൂണ്ടിക്കാട്ടി.

ജർമനിയിൽ നിർമിക്കുന്ന കാറുകളിൽ 57 ശതമാനവും കയറ്റി അയയ്ക്കുന്നത് ബ്രിട്ടനിലേക്കാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ