+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎംസിസി വോളി 2017: കാസർഗോഡ് ജില്ല ജേതാക്കൾ

ദുബായ്: ദുബായ് കഐംസിസി സലാഹുദ്ദീൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വോളിബോൾ ടൂർണമെന്‍റിൽ കാസർഗോഡ് ജില്ല ചാന്പ്യ·ാരായി. കോഴിക്കോട് ജില്ലയാണ് റണ്ണർ അപ്പ്. കാസർഗോഡ്,കണ്ണൂർ,കോഴിക്കോട്, ആലപ്പു
കെഎംസിസി വോളി 2017: കാസർഗോഡ് ജില്ല ജേതാക്കൾ
ദുബായ്: ദുബായ് കഐംസിസി സലാഹുദ്ദീൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വോളിബോൾ ടൂർണമെന്‍റിൽ കാസർഗോഡ് ജില്ല ചാന്പ്യ·ാരായി. കോഴിക്കോട് ജില്ലയാണ് റണ്ണർ അപ്പ്.

കാസർഗോഡ്,കണ്ണൂർ,കോഴിക്കോട്, ആലപ്പുഴ, കോട്ടയം,കൊല്ലം,വയനാട് തുടങ്ങിയ ജില്ലകൾ തമ്മിൽ നടന്ന മത്സരത്തിൽ ദേശീയ സംസ്ഥാന ജില്ലാ താരങ്ങൾ ടൂർണമെന്‍റിൽ പങ്കെടുത്തു. എ.കെ അബ്ദുറഹിമാൻ (ഡൗണ്‍ ടൗണ്‍ കഫെ), നൗഷാദ് തീമ ഗ്രൂപ്പ്, ശിവകുമാർ, ബാബു പീതാംബരൻ (ഒണ്‍ലി ഫ്രഷ്), പ്രജാവതി (വിഷൻ സേഫ്റ്റി), മഷ്ഹൂദ് ലത്തീഫ് (ലിപ്സ് ഗ്രൂപ്പ്), ഷൈജൽ വയനാട് (സംസം ഗ്രൂപ്പ്), മുഹമ്മദലി (തംബസ്) എന്നിവർ കളിക്കാരെ പരിചയപെട്ടു. മികച്ച സ്ട്രൈക്കറായി കോഴിക്കോട് ജില്ലയിലെ അനൂപ് ഡിക്കൊസ്റ്റ, ബെസ്റ്റ് സെറ്ററായി കാസർഗോഡ് ജില്ലയുടെ അശാംഅലിയും മികച്ച ഓൾ റൗണ്ടർ ആയി ഷിനാസ് എന്നിവരെയും തെരഞ്ഞെടുത്തു.
എ.കെ. ഫൈസൽ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി.

സംസഥാന ഭാരവാഹികളായ അഡ്വ. സാജിദ് അബൂബക്കർ, ഹസൈനാർ തോട്ടുംഭാഗം, എൻ.കെ ഇബ്രാഹിം, എം.എ. മുഹമ്മദ് കുഞ്ഞി, ആർ.ഷുക്കൂർ എന്നിവർ ടൂർണമെന്‍റിന് നേതൃത്വം നൽകി.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ