+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിജി സാന്പത്തിക ബോധവത്കണ വാരത്തിന് ഉജ്ജ്വല തുടക്കം

ജിദ്ദ: വിദ്യാഭ്യാസ രംഗത്തെ തുടർപ്രവർത്തനങ്ങളോടൊപ്പം ഗൾഫ് പ്രവാസികളിൽ സാന്പത്തിക സാക്ഷരതകൂടി പകർന്നു നൽകാനുള്ള ശ്രമത്തിന്‍റെ ഭാഗമായി സിജി ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച സാന്പത്തിക ബോധവത്കരണ പരിപാടിക്ക്
സിജി സാന്പത്തിക ബോധവത്കണ വാരത്തിന് ഉജ്ജ്വല തുടക്കം
ജിദ്ദ: വിദ്യാഭ്യാസ രംഗത്തെ തുടർപ്രവർത്തനങ്ങളോടൊപ്പം ഗൾഫ് പ്രവാസികളിൽ സാന്പത്തിക സാക്ഷരതകൂടി പകർന്നു നൽകാനുള്ള ശ്രമത്തിന്‍റെ ഭാഗമായി സിജി ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച സാന്പത്തിക ബോധവത്കരണ പരിപാടിക്ക് ഉജ്ജ്വല തുടക്കം.
ന്ധഒരു നല്ല നാളേക്ക് വേണ്ടി’ എന്ന തലക്കെട്ടിൽ സിജി വൈസ് ചെയർമാനും പ്രമുഖ സാന്പത്തിക വിദഗ്ധനുമായ കെ.വി. ഷംസുദ്ദീൻ പ്രവാസികളുമായി സംവദിച്ചു.
സിജി കമ്യൂണിറ്റി ഡവലപ്മെന്‍റ് പ്രോഗ്രാം (സിഡിപി)യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സാന്പത്തിക ബോധവത്കരണ വാരാചരണത്തിന്‍റെ ഭാഗമായി ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ ഇതേ പോലുള്ള പൊതു പരിപാടികൾ തുടർ ദിവസങ്ങളിലും സംഘടിപ്പിക്കുന്നുണ്ട്. സ്ത്രീധനം, പുകവലി, വിവാഹം. സൽക്കാരങ്ങൾ എന്നിവയോടനുബന്ധിച്ചുള്ള ധൂർത്ത് തുടങ്ങിയവയിൽ നിന്നും വിട്ടുനിൽക്കുമെന്ന് സദസ്യർ സത്യപ്രതിജ്ഞ ചെയ്തു.

ചടങ്ങിൽ ജിദ്ദ ചാപ്റ്റർ ചെയർമാൻ എ.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. സിജി ജിദ്ദ ചാപ്റ്ററിന്‍റെ ഉപഹാരം ഇന്ത്യൻ സ്കൂൾ ഭരണ സമിതി ചെയർമാൻ ഇഖ്ബാൽ പൊക്കുന്ന് കെ.വി. ഷംസുദ്ദീന് സമ്മാനിച്ചു. തുടർന്ന് സിജി സ്റ്റുഡൻസ് വിംഗിന്‍റെ അംഗത്വ അപേക്ഷ ഫോറങ്ങൾ അബ്ദുൾ ബാസിത്, മുഹമ്മദ് സിനാൻ എന്നിവരിൽ നിന്ന് സ്വീകരിച്ച് കെ.വി. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. റഫീഖ് ചെറുശേരി ഖിറാഅത്ത് നടത്തി. ഇസ്മായിൽ നീറാട് മുഹമ്മദ് താലിഷ് എന്നിവർ അവതാരകരായിരുന്നു. അമീർഷ, കെ. അബ്ദുസലാം, അഫ്നാസ് തുടങ്ങിവരുടെ നേതൃത്വത്തിലുള്ള ഇവന്‍റ് മാനേജ്മെന്‍റ് ടീം പരിപാടികൾ നിയന്ത്രിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ