+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐഎൻഎഐ ഹോളിഡേ ആഘോഷം 21ന്

ഷിക്കാഗോ: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ ഈ വർഷത്തെ ഹോളിഡേ ആഘോഷം ജനുവരി 21ന് (ശനി) നടക്കും. വൈകുന്നേരം ആറിന് മോർട്ടൻ ഗ്രോവിലുള്ള സെന്‍റ് മേരീസ് ക്നാനായ പള്ളി ഹാളിൽ നടക്കുന്ന ആഘോഷ പര
ഐഎൻഎഐ ഹോളിഡേ ആഘോഷം 21ന്
ഷിക്കാഗോ: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ ഈ വർഷത്തെ ഹോളിഡേ ആഘോഷം ജനുവരി 21ന് (ശനി) നടക്കും. വൈകുന്നേരം ആറിന് മോർട്ടൻ ഗ്രോവിലുള്ള സെന്‍റ് മേരീസ് ക്നാനായ പള്ളി ഹാളിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ സീറോ മലബാർ കത്തീഡ്രൽ സഹവികാരി റവ. ഡോ. ജയിംസ് ജോസഫ് എസ്ഡിബി ഹോളിഡേ സന്ദേശം നൽകും. പ്രശസ്ത എഴുത്തുകാരനും വാഗ്മിയുമായ ഡോ. സാം ജോർജ് മുഖ്യാതിഥിയായിരിക്കും.

ചടങ്ങിൽ ഐഎൻഎഐ അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള പുതിയ ഭരണസമിതി പ്രസിഡന്‍റ് ബീന വള്ളിക്കളത്തിന്‍റെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുക്കും. തുടർന്നു വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് പ്രസിഡന്‍റ് മേഴ്സി കുര്യാക്കോസും സെക്രട്ടറി ജൂബി വള്ളിക്കളവും അറിയിച്ചു.

വിവരങ്ങൾക്ക്: മേഴ്സി കുര്യാക്കോസ് 773 865 2456, ജൂബി വള്ളിക്കളം 312 685 5829, മേരി റജീന സേവ്യർ 630 887 6663.