+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിളങ്ങുന്ന നക്ഷത്രങ്ങളാകുവാൻ യജ്ഞിക്കുക: എൽദോ മാർ തീത്തോസ്

ഡാളസ്: ക്രിസ്മസ് രാത്രിയിൽ മൂന്ന് രാജാക്ക·ാർക്ക് വെളിച്ചമേകിയ നക്ഷത്രത്തെപ്പോലെ ന· ചെയ്തു പ്രകാശം പരത്തി ജീവിക്കുവാൻ എൽദോ മാർ തീത്തോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. ഡാളസ് തിരുവല്ല അസോസിയേഷൻ പത്
തിളങ്ങുന്ന നക്ഷത്രങ്ങളാകുവാൻ യജ്ഞിക്കുക: എൽദോ മാർ തീത്തോസ്
ഡാളസ്: ക്രിസ്മസ് രാത്രിയിൽ മൂന്ന് രാജാക്ക·ാർക്ക് വെളിച്ചമേകിയ നക്ഷത്രത്തെപ്പോലെ ന· ചെയ്തു പ്രകാശം പരത്തി ജീവിക്കുവാൻ എൽദോ മാർ തീത്തോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. ഡാളസ് തിരുവല്ല അസോസിയേഷൻ പത്താം വാർഷികാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘടനയുടെ മുൻ പ്രസിഡന്‍റ് ജെ.പി. ജോണ്‍, സുനിൽ വർഗീസ്, ബിനോ മാത്യു, സുനു മാത്യു, എബി ഏബ്രഹാം, മനോജ് തുടങ്ങിയവർ ചേർന്ന് ഭദ്രദീപം തെളിച്ചു. തുടർന്ന് മുഖ്യാതിഥിയും നടനും സാഹിത്യകാരനുമായ തന്പി ആന്‍റണി രചിച്ച വർകോഡിഗാമ എന്ന സാഹിത്യ സമാഹാരം പ്രസിഡന്‍റ് സോണി ജേക്കബിന് നൽകി മെത്രാപ്പോലീത്ത നിർവഹിച്ചു.

സെക്രട്ടറി ബിജു വർഗീസ്, ട്രഷറർ മാത്യു സാമുവൽ, ഡാളസിലെ വിവിധ സംഘടനയുടെ പ്രതിനിധികളായ ഷാജി രാമപുരം, ജോസൻ ജോർജ്, സുബാഷ് പനവേലി, ടി.സി. ചാക്കോ, അലക്സലക്സാണ്ടർ, ഷിജു ഏബ്രഹാം, ബിനോയ് സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് സുപ്രസിദ്ധ സിനിമ, മിമിക്രി താരമായ സാബു തിരുവല്ല അവതരിപ്പിച്ച ഹാസ്യ കലാ പരിപാടികളോടൊപ്പം പ്രസിദ്ധ ഗായകനായ അലക്സും സംഘവും അവതരിപ്പിച്ച ഗാനമേളയും റിഥം ഓഫ് ഡാളസ് അവതരിപ്പിച്ച നൃത്ത പരിപാടികളും അരങ്ങേറി. തിരുവല്ല അസോസിയേഷൻ ജൂണിയർ ടീം അമേരിക്കൻ ദേശിയ ഗാനവും സുജ സുഭാഷിന്‍റെ നേതൃത്വത്തിൽ ഇന്ത്യൻ ദേശിയ ഗാനവും ആലപിച്ചു. വിഭവ സമൃദ്ധമായ സദ്യയോടെ പരിപാടികൾ സമാപിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ