+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസിൽ ഫാ. ഡൊമിനിക് വാളമ്മനാൽ നയിക്കുന്ന കൃപാഭിഷേക ധ്യാനം ഓഗസ്റ്റ് 10 മുതൽ

ഡാളസ്: പ്രശസ്ത വചന പ്രഘോഷകനും അണക്കര മരിയൻ ധ്യാനകേന്ദ്രത്തിന്‍റെ ഡയറക്ടറുമായ ഫാ. ഡൊമിനിക് വാളമ്മനാൽ നയിക്കുന്ന അമേരിക്കയിലെ ആദ്യത്തെ താമസിച്ചുള്ള ധ്യാനം ഓഗസ്റ്റ് 10, 11, 12, 13, 14 വരെ തീയതികളിൽ ഡാള
ഡാളസിൽ ഫാ. ഡൊമിനിക് വാളമ്മനാൽ നയിക്കുന്ന കൃപാഭിഷേക ധ്യാനം ഓഗസ്റ്റ് 10 മുതൽ
ഡാളസ്: പ്രശസ്ത വചന പ്രഘോഷകനും അണക്കര മരിയൻ ധ്യാനകേന്ദ്രത്തിന്‍റെ ഡയറക്ടറുമായ ഫാ. ഡൊമിനിക് വാളമ്മനാൽ നയിക്കുന്ന അമേരിക്കയിലെ ആദ്യത്തെ താമസിച്ചുള്ള ധ്യാനം ഓഗസ്റ്റ് 10, 11, 12, 13, 14 വരെ തീയതികളിൽ ഡാളസ് മൗണ്ട് ലെബനോൻ ധ്യാനകേന്ദ്രം ഡീദാർ ഹിൽസിൽ നടത്തുന്നു. ഷിക്കാഗോ സീറോ മലബാർ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് ധ്യാനം ഉദ്ഘാടനം ചെയ്യും.

താമസിച്ചു നടത്തപ്പെടുന്ന ധ്യാനത്തിൽ ആയിരം പേർക്കാണ് സൗകര്യമുള്ളത്. 10ന് (വ്യാഴം) ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചു വരെ രജിസ്ട്രേഷൻ ചെക്ക് ഇൻ സൗകര്യവും തുടർന്ന് ആറിന് ധ്യാന ശുശ്രൂഷകളും ആരംഭിക്കും. സമാപന ദിവസമായ 14 ന് (തിങ്കൾ) രാവിലെ ഒന്പതിനാണ് ധ്യാനം.

ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജിസ്റ്റർ ചെയ്ത് സീറ്റുകൾ ഉറപ്പാക്കേണ്ടതാണ്. സഭാ വ്യത്യാസമില്ലാതെ ഏവർക്കും ധ്യാനത്തിൽ പങ്കെടുക്കാവുന്നതാണ്.

ധ്യാന ദിവസങ്ങളിൽ ഡൊമിനിക് അച്ചന്‍റെ പ്രത്യേക രോഗശാന്തി പ്രാർഥനകളും അഭിഷേക പ്രാർഥനകളും അദ്ഭുതകരമായ വിടുതൽ പ്രാർഥനയും ധ്യാനത്തിൽ സംബന്ധിക്കുന്ന എല്ലാവർക്കും ലഭിക്കുന്നതാണ്. കൗണ്‍സിലിംഗിനും കുന്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കും. കുട്ടികൾക്കും യുവജനങ്ങൾക്കും പ്രത്യേകം ഇംഗ്ലീഷിൽ ധ്യാനം ഉണ്ടായിരിക്കും. ഡൊമിനിക് അച്ചന്‍റെ പ്രത്യേക സൗഖ്യപ്രാർഥന ശുശ്രൂഷ കുട്ടികൾക്ക് ഉണ്ടായിരിക്കും. ധ്യാനത്തിൽ സംബന്ധിക്കുന്ന രോഗികളായവർക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക്: പി.ഡി. ബ്രദർ ഡൊമിനിക് 215 971 3319, കുര്യൻ ജോസഫ് 214 507 9892. രജിസ്ട്രേഷൻ ഫീസ് 11 മീൽസ് ഉൾപ്പടെ 230 ഡോളർ. കുട്ടികൾക്ക് 70 ഡോളർ. ഓണ്‍ലൈൻ രജിസ്ട്രേഷന് www.mariantvworld.org സന്ദർശിക്കുക.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം