+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓർത്തഡോക്സ് കോണ്‍ഫറൻസ്: ടൊറന്േ‍റായിൽ രജിസ്ട്രേഷൻ കിക്ക് ഓഫ് ചെയ്തു

ടൊറന്േ‍റാ: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസിന്‍റെ സെന്‍റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ടൊറന്േ‍റായിലെ രജിസ്ട്രേഷൻ കിക്ക് ഓഫ് ചെയ്തു. ജനുവര
ഓർത്തഡോക്സ് കോണ്‍ഫറൻസ്: ടൊറന്േ‍റായിൽ രജിസ്ട്രേഷൻ കിക്ക് ഓഫ് ചെയ്തു
ടൊറന്േ‍റാ: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസിന്‍റെ സെന്‍റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ടൊറന്േ‍റായിലെ രജിസ്ട്രേഷൻ കിക്ക് ഓഫ് ചെയ്തു.

ജനുവരി 15ന് വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന യോഗത്തിൽ സുവനീർ ചീഫ് എഡിറ്റർ എബി കുര്യാക്കോസിൽനിന്ന് രജിസ്ട്രേഷൻ ഫോം സ്വീകരിച്ചുകൊണ്ട് വികാരി റവ. ഡോ. തോമസ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു.

എബി കുര്യാക്കോസ് ജൂലൈ 12, 13, 14, 15 തീയതികളിൽ നടക്കുന്ന കോണ്‍ഫറൻസിനെപ്പറ്റി വിശദീകരിച്ചു. തുടർന്നു ഇടവക ട്രസ്റ്റി ഷാജി ജോർജ്, സെക്രട്ടറി കോര എം. മാത്യു എന്നിവരിൽനിന്നുള്ള രജിസ്ട്രേഷൻ ഫീസ് എബി കുര്യാക്കോസ് ഏറ്റുവാങ്ങി. ഇടവക ഭരണസമിതി അംഗങ്ങളും ആധ്യാത്മിക സംഘടനാ ഭാരവാഹികളുമായ സുജിത് ഏബ്രഹാം, ഷാജു ജോർജ്, ലിജു ഐസക്ക്, ജേക്കബ്, അനില ജോണ്‍, അശ്വതി വർഗീസ്, സുജ മേരി ഏബ്രഹാം എന്നിവർക്കൊപ്പം കോണ്‍ഫറൻസ് ടൊറന്േ‍റാ ഏരിയ കോഓർഡിനേറ്റർ ജയിംസ് സാമുവലും ചടങ്ങിൽ സംബന്ധിച്ചു.
വിവരങ്ങൾക്ക്: www.fyconf.org

റിപ്പോർട്ട്: ജോർജ് തുന്പയിൽ