+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാമിലി കോണ്‍ഫറൻസ് പ്രതിനിധിസംഘം എംജിഒസിഎസ്എം കോണ്‍ഫറൻസിൽ

മിസിസൗഗ (കാനഡ): മലങ്കര ഓർത്തഡോക്സ് സഭാ നോർത്ത് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസിനെപ്പറ്റി ടൊറന്േ‍റാ ഏരിയായിലുള്ള ഇടവകകളിൽ അവബോധം സൃഷ്ടിക്കുന്നതിനെത്തിയ പ്രതിനിധി സംഘം ജനുവരി 14ന് എം
ഫാമിലി കോണ്‍ഫറൻസ് പ്രതിനിധിസംഘം എംജിഒസിഎസ്എം കോണ്‍ഫറൻസിൽ
മിസിസൗഗ (കാനഡ): മലങ്കര ഓർത്തഡോക്സ് സഭാ നോർത്ത് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസിനെപ്പറ്റി ടൊറന്േ‍റാ ഏരിയായിലുള്ള ഇടവകകളിൽ അവബോധം സൃഷ്ടിക്കുന്നതിനെത്തിയ പ്രതിനിധി സംഘം ജനുവരി 14ന് എംജിഒസിഎസ്എം റീജണൽ കോണ്‍ഫറൻസിൽ സന്ദർശനം നടത്തി.

മിസിസൗഗയിലുള്ള സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഓഫ് ടൊറന്േ‍റായിലാണ് ടൊറന്േ‍റാ ഏരിയായിലെ വിവിധ എംജിഒസിഎസ്എം യൂണിറ്റുകളുടെ സംയുക്ത കോണ്‍ഫറൻസ് നടന്നത്. വികാരി ഫാ. ബ്ലെസൻ വർഗീസ്, യുവജന നേതാവ് വിനയ് ജേക്കബ് ജോണ്‍ എന്നിവർ ചേർന്ന് പ്രതിനിധി സംഘത്തെ സ്വീകരിച്ചു. തുടർന്ന് ചേർന്ന ചടങ്ങിൽ കോണ്‍ഫറൻസ് കോ ഓർഡിനേറ്റർ റവ. ഡോ. വർഗീസ് എം. ഡാനിയേൽ, ജനറൽ സെക്രട്ടറി ജോർജ് തുന്പയിൽ, സുവനീർ ബിസിനസ് മാനേജർ ഡോ. ഫിലിപ്പ് ജോർജ്, ചീഫ് എഡിറ്റർ എബി കുര്യാക്കോസ് എന്നിവർ സംസാരിച്ചു. ഫാമിലി കോണ്‍ഫറൻസ് ടൊറന്േ‍റാ ഏരിയ കമ്മിറ്റി അംഗം ജെയിംസ് സാമുവൽ, ഷിബിൻ ജോർജ് കുര്യൻ എന്നിവരും പങ്കെടുത്തു.വിനയ് ജേക്കബ് ജോണ്‍, ഫാ. ബ്ലെസൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.