+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റിഫ പ്രീമിയർ ലീഗ് എ ഡിവിഷൻ മത്സരം വെള്ളിയാഴ്ച ആരംഭിക്കും

റിയാദ്: വെസ്റ്റേൺ യൂണിയൻ ചാമ്പ്യൻസ് ട്രോഫിക്കും സിറ്റി ഫ്ളവർ റണ്ണർഅപ്പ് ട്രോഫിക്കും വേണ്ടിയുള്ള നാലാമതു റിഫ പ്രീമിയർ ലീഗ് എ ഡിവിഷൻ ഫുട്ബോൾ ടൂർണമെൻറിെൻറ കിക്കോഫ് വെള്ളിയാഴ്ച വൈകുന്നേരം 7.30–നു ഇൻറർനാഷ
റിഫ പ്രീമിയർ ലീഗ് എ ഡിവിഷൻ മത്സരം വെള്ളിയാഴ്ച ആരംഭിക്കും
റിയാദ്: വെസ്റ്റേൺ യൂണിയൻ ചാമ്പ്യൻസ് ട്രോഫിക്കും സിറ്റി ഫ്ളവർ റണ്ണർഅപ്പ് ട്രോഫിക്കും വേണ്ടിയുള്ള നാലാമതു റിഫ പ്രീമിയർ ലീഗ് എ ഡിവിഷൻ ഫുട്ബോൾ ടൂർണമെൻറിെൻറ കിക്കോഫ് വെള്ളിയാഴ്ച വൈകുന്നേരം 7.30–നു ഇൻറർനാഷണൽ ഫുട്ബോൾ അക്കാദമി സ്റ്റേഡിയത്തിൽ നടക്കും. രണ്ട് മാസം നീണ്ടു നിൽക്കുന്ന ടൂർണ്ണമെൻറിൽ റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനിൽ അംഗങ്ങളായ എട്ടു ടീമുകളാണ് മാറ്റുരക്കുന്നത്.

എബിസിഡി എന്നീ നാലു ഡിവിഷനുകളിലായി 26 ക്ലബ്ബുകൾ അംഗങ്ങളായ റിഫ പ്രീമിയർ ലീഗിെൻറ അവസാന റൗണ്ടാണ് എ ഡിവിഷൻ ടൂർണ്ണമെൻറ്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായി പ്രശസ്തമായ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കളികൾ അന്താരാഷ്ട്ര നിലവാരമുള്ളതായിരിക്കുമെന്ന് ഇതിനായി വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ റിഫ പ്രസിഡണ്ട് ബഷീർ ചേലേമ്പ്ര പറഞ്ഞു. കേരളത്തിൽ ജില്ലാ, സംസ്ഥാന തലങ്ങളിലും സെവൻസ് ഫുട്ബോൾ ഗ്രൗണ്ടുകളിലും കളിച്ച് പ്രശസ്തരായ നിരവധി താരങ്ങൾ ഇത്തവണ വിവിധ ടീമുകൾക്കായി കളത്തിലിറങ്ങും.

റോയൽ ട്രാവൽസ് റിയാദ് സോക്കർ, ലിയാ സ്പോർട്ടിംഗ് യൂണൈറ്റഡ് എഫ്.സി, ഐബി ടെക് ലാേൻറൺ എഫ്.സി, അറേബ്യൻ കാർഗോ അസീസിയ സോക്കർ, മിഡീസ്റ്റ് കാർഗോ റെയിൻബോ സോക്കർ, ജരീർ മെഡിക്കൽ സെൻറർ യൂത്ത് ഇന്ത്യ, റിയൽ കേരള, ഒബയാർ എഫ്.സി എന്നിവയാണ് എ ഡിവിഷൻ കളിക്കാൻ യോഗ്യത നേടിയ ടീമുകൾ. വാർത്താസമ്മേളനത്തിൽ ബഷീർ ചേലേമ്പ്ര, മുസ്തഫ കവ്വായി, ജുനൈസ് വാഴക്കാട്, കബീർ വല്ലപ്പുഴ, സൈഫുദ്ദീൻ കരുളായി, നവാസ് സുലൈ എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാൻ