+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ജനുവരി 22 നു ഞായറാഴ്ച സോമർസെറ്റ് സെന്റ് തോമസ് ദേവാലയത്തിൽ

ന്യൂജഴ്സി: സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോന ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും, കഴുന്നെടുക്കൽ ശുശ്രൂഷയും ജനുവരി 22 നു (ഞായറാഴ്ച) നടത്തപ്പെടും.ഞായറാഴ്ച രാവിലെ 9:30
വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ  ജനുവരി 22 നു ഞായറാഴ്ച സോമർസെറ്റ് സെന്റ് തോമസ് ദേവാലയത്തിൽ
ന്യൂജഴ്സി: സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോന ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും, കഴുന്നെടുക്കൽ ശുശ്രൂഷയും ജനുവരി 22 നു (ഞായറാഴ്ച) നടത്തപ്പെടും.

ഞായറാഴ്ച രാവിലെ 9:30ന് തിരുനാളിനോടനു തുടക്കമായ തിരുക്കർമ്മങ്ങൽ ആരംഭിക്കും. തിരുസ്വരൂപം വെഞ്ചിരിക്കൽ, പ്രസുദേന്തി വാഴ്ച എന്നിവയെ തുടർന്നു നടക്കുന്ന ആഘോഷമായ തിരുനാൾ ദിവ്യബലിക്കു ഇടവക വികാരി റവ. ഫാ. തോമസ് കടുകപ്പിള്ളിൽ നേതൃത്വം നൽകും. സമീപ ദേവാലയങ്ങളിൽ നിന്നുള്ള മറ്റു വൈദീകരും തിരുക്കർമ്മങ്ങളിൽ പങ്കെടുക്കും. തുടർന്നു ആഘോഷമായ ലദീഞ്ഞ്, പ്രദക്ഷിണം, കഴുന്നെടുക്കൽ ശുശ്രൂഷ,നേർച്ച കാഴ്ച സമർപ്പണം, നേർച്ചസദ്യ എന്നിവ നടക്കും.

സ്നേഹത്തിനുവേണ്ടി സ്വന്തം ജീവൻ ബലിയർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്നു പ്രഘോഷിച്ച്, കാൽവരിയിലെ കുരിശിൽ മനുഷ്യസ്നേഹത്തിന്റെ മഹോന്നത സാക്ഷ്യമായിത്തീർന്ന മനുഷ്യപുത്രന്റെ സ്നേഹസന്ദേശവുമായി വിശ്വാസ സംരക്ഷണത്തിനുള്ള പോരാട്ടത്തിൽ കൂരമ്പുകളെ കുളിർ മഴ പോലെ നെഞ്ചോടു ചേർത്ത ക്രിസ്തുവിന്റെ ധീര രക്‌തസാക്ഷി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഇടവക സമൂഹം ഒന്നായി ആഘോഷിക്കുമ്പോൾ, ക്രിസ്തീയ ജീവിതം നമ്മിൽ നിന്നു ആവശ്യപ്പെടുന്ന ത്യാഗങ്ങളിൽ അഭിമാനിക്കാനുള്ള കൃപയ്ക്കായി, വിശ്വാസത്തിന്റെ നിർമലത കാത്തുസൂക്ഷിക്കാൻ നാം ഏൽക്കുന്ന സഹനങ്ങളെ രക്‌തസാക്ഷിത്വത്തിലേയ്ക്കുള്ള വഴികളായി കാണുന്നതിനുള്ള ഉൾക്കാഴ്ചയ്ക്കായി, നമുക്ക് ചുറ്റുമുള്ള തിന്മയുടെ അധികാരസ്വരങ്ങളെ രക്‌തം ചിന്തിയും തിരുത്താൻ വേണ്ട ആത്മശക്‌തിക്കായി തിരുനാൾ ദിവസങ്ങളിലെ തിരുക്കർമ്മങ്ങളിൽ ഭക്‌ത്യാദരവുകളോടെ പങ്കെടുത്ത് വിശുദ്ധന്റെ മധ്യസ്‌ഥം വഴി ധാരാളം ദൈവാനുഗ്രഹങ്ങൾ പ്രാപിക്കാൻ ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളിൽ ഏവരെയും സ്വാഗതം ചെയ്തു.

വിശുദ്ധന്റെ തിരുനാൾ ഈ വർഷവും മുൻ വർഷങ്ങളിലേപ്പോലെ ഇടവകയിലെ അമ്പതിൽപ്പരം കുടുംബങ്ങൾ ചേർന്നാണു നടത്തപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്ക്: സെബാസ്റ്റ്യൻ ആന്റണി (കോർഡിനേറ്റർ) 7326903934, മിനേഷ് ജോസഫ് (ട്രസ്റ്റി) (201) 9789828, മേരീദാസൻ തോമസ് (ട്രസ്റ്റി) (201) 9126451, ജസ്റ്റിൻ ജോസഫ് (ട്രസ്റ്റി) (732)7626744, സാബിൻ മാത്യു(ട്രസ്റ്റി) (848) 3918461. വെബ്: www.Stthomassyronj.org. സെബാസ്റ്റ്യൻ ആന്റണി അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം