+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദുബായ് കഐംസിസി വോളി 20 ന്

ദുബായ്: ദുബായ് കഐംസിസി സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെന്‍റ് (വോളി 2017) ജനുവരി 20ന് (വെള്ളി) ഉച്ചകഴിഞ്ഞ് മൂന്നു മുതൽ സലാഹുദ്ദീൻ ഇൻഡോർ സ്റ്റേഡിയത്തിൽ (മംസാർ സെഞ്ച്വറി മാളിന് പിൻവശം) നടക്കും. കാ
ദുബായ് കഐംസിസി വോളി 20 ന്
ദുബായ്: ദുബായ് കഐംസിസി സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെന്‍റ് (വോളി 2017) ജനുവരി 20ന് (വെള്ളി) ഉച്ചകഴിഞ്ഞ് മൂന്നു മുതൽ സലാഹുദ്ദീൻ ഇൻഡോർ സ്റ്റേഡിയത്തിൽ (മംസാർ സെഞ്ച്വറി മാളിന് പിൻവശം) നടക്കും.

കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകൾ തമ്മിൽ നടക്കുന്ന വാശിയേറിയ മൽസരത്തിൽ ദേശീയ സംസ്ഥാന ജില്ലാ താരങ്ങൾ അണിനിരക്കും. വിജയികൾക്ക് സമ്മാനങ്ങളും കാഷ് അവാർഡുകളും സമ്മാനിക്കും.
പ്രവേശനം സൗജന്യമയിരിക്കുമെന്ന് അഡ്വ: സാജിദ് അബൂബക്കർ, സ്പോർട്സ് കമ്മിറ്റി ചെയർമാൻ അവയിൽ ഉമ്മർ, കണ്‍വീനർ അബ്ദുള്ള ആറങ്ങാടി എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: റഹ് മത്തുള്ള തൈയിൽ