+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വായുമലിനീകരണം: ഡൽഹിയിലും മുംബൈയിലും മരിച്ചത് 81,000 പേർ!

ഡൽഹി: വായുമലിനീകരണത്തെ തുടർന്ന് ഡൽഹിയിലും മുംബൈയിലുമായി 2015ൽ മരണപ്പെട്ടത് 80,665 പേർ. മുപ്പത് വയസിനു മുകളിലുള്ളവരുടെ കണക്കാണിത്. മുബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ പഠനത്തിലാണ് ഞെട
വായുമലിനീകരണം: ഡൽഹിയിലും മുംബൈയിലും മരിച്ചത് 81,000 പേർ!
ഡൽഹി: വായുമലിനീകരണത്തെ തുടർന്ന് ഡൽഹിയിലും മുംബൈയിലുമായി 2015ൽ മരണപ്പെട്ടത് 80,665 പേർ. മുപ്പത് വയസിനു മുകളിലുള്ളവരുടെ കണക്കാണിത്. മുബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം. 2015ൽ സാന്പത്തികമായി ഈ രണ്ട് നഗരങ്ങളിലെ നഷ്ടം 70,000 കോടി രൂപവരുമെന്നും പഠനം വ്യക്തമാക്കുന്നു.

മരണ തോതിൽ 1995ലെ കണക്കിന്‍റെ ഇരട്ടിയോളമായി 2015ൽ. വായുമലിനീകരണത്തെ തുടർന്ന് വിവിധ രോഗങ്ങളാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലും വൻവർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഡൽഹിയിൽ 1995ൽ 19,716 ആയിരുന്നത് 2015ൽ 48,651ലേക്കെത്തി.

വായുമലിനീകരണതോത് അനധികൃതമായി ഉയർന്നതോടെ ഡൽഹിയിൽ കേജരിവാൾ സർക്കാർ നിരത്തിലിറക്കാവുന്ന വാഹനങ്ങൾക്കും വാഹന രജിസ്ട്രേഷനിലും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.