+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രംപ് ക്യാന്പിനറ്റിൽ പ്രാതിനിത്യമില്ലാതെ ലാറ്റിനൊ ഹിസ്പാനിക് വിഭാഗം

വാഷിംഗ്ടണ്‍: നീണ്ട രണ്ടു പതിറ്റാണ്ടുകൾക്കുശേഷം ആദ്യമായി ഹിസ്പാനിക് പ്രാതിനിത്യമില്ലാതെ അമേരിക്കൻ കാബിനറ്റ് പൂർത്തിയാകുന്നു.അമേരിക്കയിലെ ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഹിസ്പാനിക് വംശജർക്ക് പ്രാ
ട്രംപ് ക്യാന്പിനറ്റിൽ പ്രാതിനിത്യമില്ലാതെ ലാറ്റിനൊ ഹിസ്പാനിക് വിഭാഗം
വാഷിംഗ്ടണ്‍: നീണ്ട രണ്ടു പതിറ്റാണ്ടുകൾക്കുശേഷം ആദ്യമായി ഹിസ്പാനിക് പ്രാതിനിത്യമില്ലാതെ അമേരിക്കൻ കാബിനറ്റ് പൂർത്തിയാകുന്നു.അമേരിക്കയിലെ ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഹിസ്പാനിക് വംശജർക്ക് പ്രാധിനിത്യം നൽകാതെ കാബിനറ്റ് പൂർത്തിയാകുന്നതിൽ നാഷണൽ ഹിസ്പാനിക്ക് ലീഡർഷിപ്പ് ചെയർമാൻ ഹെക്ടർ സാഞ്ചസ് ഉത്കണ്ഠയും നിരാശയും രേഖപ്പെടുത്തി.

പതിനാറ് കാബിനറ്റ് പദവികൾ ഉള്ളതിൽ ജനസംഖ്യയിൽ പതിനേഴ് ശതമാനം വരുന്ന ലാറ്റിനോസിനെ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല. ഒരു കാബിനറ്റ് റാങ്ക് ഒഴിഞ്ഞു കിടക്കുന്നതിൽ കലിഫോർണിയ ലഫ്റ്റനന്‍റ് ഗവർണർ ഏബെൽ മൽഡൊനാഡൊയെ നിയമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹെക്ടർ പറഞ്ഞു.

1988 നുശേഷം നിലവിൽ വന്ന എല്ലാ കാബിനറ്റുകളിലും കുറഞ്ഞതു ഒരാളെങ്കിലും ഹിസ്പാനിക് വിഭാഗത്തെ പ്രതിനിധീകരിച്ചിരിരുന്നു. 1988ൽ റൊണാൾഡ് റീഗൻ എഡ്യൂക്കേഷൻ സെക്രട്ടറിയായി ലോറൊ കവോസിനെ നിയമിച്ചിരുന്നു. പ്രസിഡന്‍റ് ഒബാമയുടെ എട്ടുവർഷത്തെ ഭരണത്തിൽ ആറ് കാബിനറ്റ് പദവികളിൽ ലാറ്റിനോസിനെ നിയമിച്ചിരുന്നു.

വൈസ് പ്രസിഡന്‍റിനെ കൂടാതെ പതിനഞ്ചു എക്സിക്യൂട്ടീവ് അംഗങ്ങളാണ് കാബിനറ്റിൽ ഉൾപ്പെടുന്നത്.1. അഗ്രികൾച്ചർ, 2. കോമേഴ്സ്., 3. ഡിഫൻസ്, 4. എഡ്യൂക്കേഷൻ, 5.എനർജി, ഹെൽത്ത് ആൻഡ് ഹ്യൂമണ്‍ സർവീസസ്, 7.ഹോം ലാന്‍റ് സെക്യൂരിറ്റി, 8.ഹൗസിംഗ് ആൻഡ് അർബൻ ഡവലപ്മെന്‍റ്, 9. ഇന്‍റീരിയർ, 10. ലേബർ, 11. സ്റ്റേറ്റ്, 12. ട്രാൻസ്പോർട്ടേഷൻ, 13. ട്രഷറി, 14. വെറ്ററൻസ് അഫയേഴ്സ്, 15. അറ്റോർണി ജനറൽ എന്നിവരാണ് ഭരണ നിർവഹണത്തിൽ പ്രസിഡന്‍റിനാവശ്യമായ ഉപദേശങ്ങൾ നൽകുക.

റിപ്പോർട്ട്: പി.പി. ചെറിയാൻ