+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കല കുവൈറ്റ് അനുശോചിച്ചു

കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം കുവൈത്തിൽ നിര്യാതനായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബുഹലീഫ മേഖലാ എക്സിക്യൂട്ടീവ് അംഗം ആർ. സുദർശനന്‍റെ നിര്യാണത്തിൽ കല കുവൈറ്റ് അനുശോചിച്ചു. മംഗഫ് കല ഓഡ
കല കുവൈറ്റ് അനുശോചിച്ചു
കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം കുവൈത്തിൽ നിര്യാതനായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബുഹലീഫ മേഖലാ എക്സിക്യൂട്ടീവ് അംഗം ആർ. സുദർശനന്‍റെ നിര്യാണത്തിൽ കല കുവൈറ്റ് അനുശോചിച്ചു.

മംഗഫ് കല ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കല കുവൈറ്റ് അബുഹലീഫ മേഖല പ്രസിഡന്‍റ് പി.ബി.സുരേഷ് അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് പ്രസിഡന്‍റ് സുഗതകുമാർ, ജനറൽ സെക്രട്ടറി ജെ.സജി, ജോയിന്‍റ് സെക്രട്ടറി പ്രസീത് കരുണാകരൻ, വൈസ് പ്രസിഡന്‍റ് കെ.വി.നിസാർ, ഫഹാഹീൽ മേഖല സെക്രട്ടറി ജിജോ ഡൊമിനിക്ക്, കായിക വിഭാഗം സെക്രട്ടറി നാസർ കടലുണ്ടി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ സി.കെ. നൗഷാദ്, ശുഭ ഷൈൻ, ടി.വി. ജയൻ, വനിതാവേദി പ്രസിഡന്‍റ് ശാന്ത ആർ. നായർ, ടി.വി. ഹിക്മത്, സജി തോമസ് മാത്യു, ജെ. ആൽബർട്ട്, നാഗനാഥൻ, രഹീൽ കെ. മോഹൻദാസ്, വിനോദ് പ്രകാശ്, സനൽ, ദിലീപ് നടേരി, സുനിൽ രാജ്, സതീശൻ, ശ്യാംകുമാർ, മീഡിയ സെക്രട്ടറി ജിതിൻ പ്രകാശ്, അബുഹലീഫ മേഖല സെക്രട്ടറി മുസ്ഫർ, കേന്ദ്ര കമ്മിറ്റി അംഗം ജ്യോതിഷ് ചെറിയാൻ എന്നിവർ സംസാരിച്ചു. മാതൃഭാഷാ പഠന ക്ലാസിലെ കുട്ടികളും കുടുംബാംഗങ്ങളും ഉൾപ്പടെ നൂറു കണക്കിനാളുകൾ ചടങ്ങിൽ പങ്കെടുത്തു.

കുവൈറ്റ് ഓയൽ കന്പനിയിൽ വെൽഡറായി ആയി ജോലി ചെയ്തിരുന്ന സുദർശനൻ ജനുവരി 15 ന് അദാൻ ആശുപത്രിയിലാണ് നിര്യാതനായത്. സംസ്കാര ചടങ്ങുകൾ ജനുവരി 17ന് വീട്ടു വളപ്പിൽ നടന്നു. കല കുവൈറ്റ് പ്രവർത്തകരായ അജിത് കുമാർ, പി.ആർ.ബാബു, പ്രസാദ്, പ്രജോഷ്, ശോഭ സുരേഷ്, സി.എച്ച്. സന്തോഷ്, വിജുമോൻ, സ്കറിയ, സജിത സ്കറിയ, സാം പൈനുംമൂട്, ജേക്കബ് മാത്യു, സജീവ് ഏബ്രഹാം, കല ട്രസ്റ്റ് അംഗം ദിവാകര വാര്യർ, മുൻകാല കല പ്രവർത്തകരായ റോയ് നെൽസണ്‍, സാദിഖ്, വികാസ് കീഴാറ്റൂർ, കന്പനിയിലെ സുഹൃത്തുക്കൾ, കല പ്രവർത്തകരുടെ കുടുംബങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ