യുക്മ മിഡ് ലാൻഡ്സ് റീജണ്‍ തെരഞ്ഞെടുപ്പ് 21 ന്

05:52 PM Jan 19, 2017 | Deepika.com
ലണ്ടൻ: യുക്മ മിഡ് ലാൻഡ്സ് റീജണ്‍ തെരഞ്ഞെടുപ്പു പൊതുയോഗം ജനുവരി 21ന് വോൾവർ ഹാംപ്ടണ്‍ യുകെകെസിഎ ഹാളിലേക്ക് മാറ്റി. പങ്കെടുക്കുന്ന അംഗങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പു വരുത്തുവാൻ വേണ്ടിയാണ് വേദി മാറ്റം. ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന പൊതുയോഗത്തിൽ പ്രസിഡന്‍റ്, നാഷണൽ കമ്മിറ്റി അംഗം, സെക്രട്ടറി, ട്രഷറർ, വൈസ് പ്രസിഡന്‍റ് ജോയിന്‍റ് സെക്രട്ടറി, ജോയിന്‍റ് ട്രഷറർ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.

ഒരു സ്ഥാനത്തേക്ക് ഒന്നിലധികം മത്സരാർഥികൾ ഉണ്ടായാൽ ബാലറ്റ് വോട്ട് വഴി തെരഞ്ഞെടുപ്പ് നടത്തി വിജയിയെ പ്രഖ്യാപിക്കും.

വിവരങ്ങൾക്ക്: ജയകുമാർ നായർ 07403223066.

വിലാസം: ഡഗഗഇഅ ഒഅഘഘ ണഛഛഉ ഇഞഛടട ഘഅചഋ ആകഘടഠഛച ണഛഘഢഋഞഒഅങജഠഛച ണഢ14 9ആണ

റിപ്പോർട്ട്: ഡിക്സ് ജോർജ്